Showing posts with label keralam. Show all posts

Wednesday, November 3, 2010

k santhoshkumar writes

Meet Mr. M.K. Harikumar

SANTHOSH KUMAR.K--LINK

I personally know M.K. Harikumar. And I take it as prevelege to write about him whenever I come across any opportunity to do so. This is one such rare opportunity to do justice to my friend who is viewed by all who can read Malayalam, our mother-tongue, as a man of real and rare talents. Again, he is viewed as a respectable critic in Malayalam literature having rare insights and deadly honesty in his deploying his craft of writing about any published work in the contemporary literature in malayalam. Let me introduce him.

If you are into blogging, you might have known about him when he created "history" in blogging a few years back. He became a terror in blogging to bloggers who take blogging as a petty craft. He needs no special introduction of any sort if you can read Malayalam publications. He is a renowned columnist of exceptional excellence. His "Aksharajalakam", a regular column in one of the most-read Malayalam magazine is decades old. Let that be aside for the time being.

What is news about him recently was that he was awarded with a prestigious literary award in Malayalam literature called "KERALA SAHITYA ACADEMY'S VILASINI AWARD, 2009." The award itself is the hallmark of the calibre of a literary genius. Harikumar was given this distinction late, of course. He has been accalaimed by some US publications as well, as the most popular blogger in the Malayalam-speaking world that spans across the oceans. I get jealous of him, as he is lifted to the podium of achievements by the men of Malayalam letters.

Adding one more feather to his cap is the very recent publication of his latest book, "Ente Manifesto", means:My Manifesto. Well I am not the right person to make an opinion of what exactly the work reflects about Harikumar's insight into the human nature and his irresistable temptation to express himself in words. But one thing I know: his latest book My Manifesto is the ultimate word in Malayalam literary criticism. It is the living example of critical analaysis of any critic who think they are the ones who decide what is best and what is not in Malayalam literature.

If you happened to meet Harikumar in person, you are likely to get butterflies in your stomach the moment you talk with him about the literature you know. If you are a writer of some repute, be preapred to get intellectully pulverized. Ask me about my experience with him. I avoid talking about letters infront of Harikumar. Because I have read only shell-fulls of Malayalam literature, and I am not even a beginner in Malayalam literature before him.

I have a healthy respect for him as a sincere, honest, lovable friend. I have a die-hard respect in his craft of writing, that often send me reeling under the imageries he talked about. Often I wondered whther Harikumar is on the verge of the literary horizonever eager to pry for more. He is voracious with words. He is uncompassionate about the obvious stupidities the so-called literary men of the current times. He is aggressive about those who pretend to be the leading literary heavy-weights of contemporary Malayalam literature.

What I do not understand is why those literary men of Malayalam try to avoid a direct confrontation with Harikumar? Do they know that perhaps Harikumar is the only one who could read their vanity reflected in their works? Whatever, Harikumar is a lone wolf in Malayalam literary circle. Yet he is getting the lime light from every corners of the malayalam speaking world. I still love him, respect him and we share a mutual relationship that is beyond anyone's understanding.

LINK : NEWSWATCH INDIA

Thursday, October 29, 2009

അറിവിനുള്ളിലെ ദേവൻ

aathmayanangalute khasak/ m k harikumar

അറിവിനുള്ളിലെ ദേവൻ-12

ജീവിതകാമനകളിൽ വസിച്ചിട്ടും രവിക്ക്‌ ഒന്നിനോടും വേദന തോന്നിയില്ല. ദുഃഖം അക്ഷമയും വെറുപ്പുമായി പരിവർത്തിക്കപ്പെടുകയായിരുന്നു. അറിവിന്റെ സ്ഥലമായ പകൽക്കിനാവുകൾ നിറഞ്ഞ ജൈവബന്ധങ്ങളെ രവി സൃഷ്ടിച്ചെടുക്കുകയാണ്‌ ചെയ്‌തത്‌. പ്രവൃത്തി മനുഷ്യന്‌ മുക്തിയുടെ അനിയന്ത്രിതമായ ആശീർവാദം പകരുന്നുണ്ട്‌. രവിയെ ഓർമ്മകളിലത്രയും നിരാശ്രയനാക്കിയിട്ടും ,അവയിലെങ്ങും അയാൾക്ക്‌ വേദന തോന്നിയില്ല. രോഗത്തേയും ദുഃഖത്തേയും സുരതവുമായി ബന്ധപ്പെടുത്തി അറിവിന്റെയുള്ളിലെ ദേവനെ പ്രസാദിപ്പിക്കാനാണ്‌ വിജയൻ ശ്രമിക്കുന്നത്‌. രതി പുതിയ ജാലകങ്ങൾ തുറന്നിടുന്നു. ഉൾവ്യഗ്രതകളുടെ വിന്യാസങ്ങളെ രതിയുടെ പ്രവർത്തനങ്ങളിലൂടെ കഴുകിക്കളയുന്നു. വീഴ്‌ച്ചയും ഓർമ്മകളും തന്നിൽ ഒടുങ്ങാത്ത അക്ഷമയാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ രവി വിചാരിക്കുന്നു. അറിവിന്റെ ക്ഷേത്രത്തിലേക്കുള്ള പാതയിലാണ്‌ രവി ചിറ്റമ്മയെ അനുഭവിച്ചതു്‌.

പിന്നെ കേശിയും കോടച്ചിയും മൈമൂനയും അതിൽ പങ്കു ചേർന്നു. രോഗബാധിതനായ രവി വീണ്ടും പ്രാപിക്കാനിച്ഛിക്കുന്നത്‌ ,ഖസാക്കിന്റെ അന്തഃസംഘർഷങ്ങളുടെ സാകല്യത വെളിപ്പെടുത്തുന്നുണ്ട്‌. അറിവിലൂടെ പരിണമിക്കാനുള്ള വെമ്പലിൽ സ്വസ്ഥത നഷ്‌ടപ്പെടുന്നു. അതിൽ സ്നേഹത്തിന്റെ മുത്തുകളാണുള്ളത്‌ .ഡി.എച്ച്‌ ലോറൻസ്‌ സൂചിപ്പിക്കുന്നതുപോലെ രതിയെ വെറുക്കുകയും അതേ സമയം അതിനെ അനുഭവിച്ച്‌ നിരാകരിക്കുകയും അതിലൂടെ മിഥുനവേളകളുടെ ശൈഥില്യം നേടുകയും ഒടുവിൽ ആത്മാവ്‌ ഏകാകികത പെയ്യിക്കുകയുമാണ്‌ രവി. വസൂരിക്കലകളുള്ള ശരീരം ,ഓർമ്മകളുടെ പാടുകളുള്ള മനസ്സ്‌ .അതുമായി രവി മൈമൂനയെ പ്രാപിക്കുന്നു. ആത്മസംഘർഷങ്ങളുടെ പൊട്ടിയൊലിക്കുന്ന പകലുകളും രാത്രികളും അലറിക്കൊണ്ട്‌ ലോകത്തിന്റെ ശരീരത്തിലേക്ക്‌ ചാടി വീഴുകയാണ്‌. പ്രാർത്ഥനകൾ രൗദ്രമായ ഉച്ചാരണങ്ങളായി മാറുന്നു.

സത്യത്തിൽ ദുഃഖത്തിന്റെ ഭ്രാന്തമായ അലച്ചിലാണ്‌ അറിവിന്റെ വാതായനങ്ങളിൽ മനസ്സിനെ കൊണ്ടെത്തിക്കുന്നത്‌. വിജയൻ- അറിവിന്റെ സൂര്യരഥങ്ങളിൽ യാത്ര ചെയ്യുന്ന മനുഷ്യനെ സൃഷ്‌ടിക്കുകയാണെങ്കിലും ഖസാക്കിന്റെ അനന്തമായ ജ്ഞേയതകളുടെ പൂട്ട്‌ തുറക്കാനാണ്‌ ഉദ്യമിക്കുന്നത്‌. പ്രകൃതിയുടെ ശരീരത്തിലും ഉൾപ്രേരണകളിലും ദേവശിരസ്സുകളിലും കൊരുത്തുവെക്കുന്നത്‌ ഇതാണ്‌. പച്ചമഷിയുടെ അടിവരകൾ മന്ദിരത്തിന്റെ കിളിവാതിലുകളായെന്നും അതിന്റെ അനന്തമായ ആലസ്യത്തിൽ രവി പുറത്തേക്ക്‌ നോക്കിയെന്നും വേനലും മഞ്ഞുപുല്ലും കരിമ്പനയും ആവർത്തിക്കുകയാണെന്നും എഴുതുമ്പോൾ അത്‌ ഖസാക്കിന്റെ ആന്തരിക വ്യഗ്രതകളുടെ മിഴികളും ഋതുക്കൾ നൃത്തം വെക്കുന്ന ശരീരവുമാണ്‌ കാണിച്ചുതരുന്നത്‌. ഈ കാഴ്‌ച്ചകളിലൂടെ ഖസാക്കിന്റെ രൂപപരിണാമങ്ങളിലേക്ക്‌ ബോധം ചെന്നെത്തുന്നു. അറിവിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന്‌ ഖസാക്കിന്റെ തനുവിലേക്ക്‌ പറന്നുചെല്ലുന്നു. ഖസാക്കിലെ വിപുലമായ അന്തർദ്ധാരകളായി നിൽക്കുന്ന എല്ലാ ചരാചരങ്ങളും അറിവിന്റെ മൂശയിലൂടെ വീണ്ടും കണ്ടെത്തപ്പെടുകയാണ്‌. അത്‌ മനുഷ്യരിലൂടെ മിന്നിമറിഞ്ഞ്‌ മണ്ണിന്റെ നാഴികയിലമരുന്നു. ബോധത്തിൽ ഖസാക്കിന്റെ ധാതുക്കൾ വന്നു നിറയുന്നു. പൊടിയും കാറ്റും മഞ്ഞും എല്ലാം നോവലിസ്റ്റിന്റെ അറിവിന്റെ അസംസ്കൃതവസ്തുക്കളാണ്‌. അവയിൽ നിന്നാണ്‌ ലോകത്തിന്റെ നിശ്ശബ്ദതയും പൂക്കുലകളും നിർമ്മിച്ചെടുക്കേണ്ടത്‌.

ഈണങ്ങളുടെ വീഞ്ഞും കായ്കനികളുടെ രാഗവും വസ്തുക്കളുടെയുള്ളിലിരുന്ന്‌ സ്പന്ദിക്കുന്നുണ്ട്.ജീവികളേയും വസ്തുക്കളേയും ഒരുപോലെ സ്നേഹിച്ചുകൊണ്ട്‌ ഖസാക്കിൽ മനസ്സ്‌ നീങ്ങുന്നു. രവി രതിയിലൂടെ തിരയുന്നതും മുക്തിയുടെ അറിവാണ്‌. യേശു മനുഷ്യർക്കിടയിലൂടെ നടന്നു പോയ സന്ദർഭം പീറ്റർ മാർഷൽ അരിയിക്കുന്നുണ്ട്‌. അവരുടെ സാന്നിദ്ധ്യത്തിൽ യേശുവിന്റെ ഹൃദയം സ്പർശിക്കപ്പെട്ടു. ചിത്തത്തിൽ പ്രാർത്ഥനയുണ്ടായി. ദൈവത്തിന്റെ ധൈര്യത്തിനായി , പരിശുദ്ധ അലൗകികതയിലേക്കുള്ള രഥം നിങ്ങൾക്കുള്ളിലാണെന്ന്‌ യേശു അവരോടു പറഞ്ഞു. നേരു പറഞ്ഞാൽ യേശുവിന്റെ യാത്രയിലൂടെ മനുഷ്യരും ലോകവും അറിവിനുവേണ്ടിയു ള്ള തൃഷ്ണയിലേക്ക്‌ പ്രവേശിക്കുകയായിരുന്നു. ലോകത്തിൽ മുഴുകുന്നതും അറിവിന്റെ തുരുത്തിലേക്ക്‌ സവാരി ചെയ്യുന്നതും രചനയുടെ വേളയിൽ വിജയൻ ധരിച്ചിരുന്നു. സംഭാഷണങ്ങളും സന്ദർശനങ്ങളും മുറ്റിനിൽക്കുന്നതാണ്‌ ഓർമ്മകൾ അവയെ മനസ്സിന്റെ പൊയ്‌കയിൽ നീന്താൻ അനുവദിക്കുക. നിങ്ങളുടെയുള്ളിൽ നിന്ന്‌ അന്യന്റെ മനസ്സിലേക്കു യാത്ര ചെയ്യുക. അവിടെ കാലങ്ങളുടെ നൂൽപ്പാലങ്ങളുണ്ട്‌.

ഭോഗാലസ്യത്തിൽ ഓർമ്മകളുടെ മഞ്ഞിൽ, അകലെ ഖസാക്ക്‌ ചലനമറ്റുവെന്ന്‌ സൂചിതമാകുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം- അപ്രത്യക്ഷമായി. ഖസാക്കിന്റെ വിലോലമായ തന്ത്രികളുണർത്തിയ ജീവിത രതിയാണ്‌ തെളിയുന്നത്‌. ഖസാക്ക്‌ പ്രത്യക്ഷങ്ങൾക്കുപരിയായി ആസക്തമായ ജൈവശരീരമാണെന്ന്‌ നാമറിയുന്നു. അറിവിന്റെ ദേവനിലേക്ക്‌ അഭയാർത്ഥിയായി നീങ്ങുന്ന ഖസാക്കിന്റെ പ്രാർത്ഥന സുരതത്തിന്റെ പ്രവർത്തനശാലയായി മാറുകയാണ്‌ ചെയ്‌തത്‌.സുരതം അറിവിന്റെ ക്ഷേത്രങ്ങൾകൊണ്ട്‌ മർത്ത്യനെ നവീകരിക്കുന്നു. ശാന്തനാക്കുന്നു. യഥാർത്ഥത്തിൽ വാങ്കുവിളിപോലെ പവിത്രമായ ഒരു കർമ്മമാണ്‌ രതി ,ഇവിടെ. വ്യസനത്തിൽ നിന്ന്‌ അന്വേഷണങ്ങളിലേക്ക്‌ പ്രാർത്ഥന എങ്ങനെ എത്തിച്ചേരുന്നുവൊ , അതേ വേഗത്തിൽ തന്നെ കാമനകൾ മനുഷ്യരിലൂടെ ദൈവത്തിലേക്ക്‌ നടന്നടുക്കുന്നു. റോസയുടേ ചൈതന്യം ,എന്നെ സ്നേഹത്തിന്റെ കുലീനമായ നാഴികകളെ , വേണ്ടപോലെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്‌. ഞാനിവിടെ അജ്ഞനായിരുന്നാലും സൗന്ദര്യത്തിന്റെ മധുരാനുഭവങ്ങളിലാണ്‌ വസിക്കുന്നത്‌. അറിവിനുള്ളിലെ ദേവനിലെത്തിച്ചേരുന്ന ഐഹികമുഹൂർത്തങ്ങളുടെ ഗുണവിരക്തമായ സ്പർശങ്ങളാണ്‌ സ്വാമി പരമാനന്ദയുടെ വാക്കുകളിൽ ജ്വലിച്ചു നിൽക്കുന്നത്‌.

ഖസാക്കിന്റെ പുരാണങ്ങളിലൂടെ ഏതോ സന്ദേശവും പേറി അലയുന്ന മനുഷ്യരും റോസയിൽനിന്നെന്നപോലെ എല്ലാ ബന്ധങ്ങളിൽ നിന്നും സത്യം വലിച്ചുകുടിക്കുകയാണ്‌. ഖസാക്കിൽ സ്മൃതിയുടെ കൂട്ടിൽ , ജൈവലോകത്തിന്റേയും പദാർത്ഥലോകത്തിന്റെയ്യും അറിവിനുള്ള തൃഷ്ണയാണ്‌ സംഭരിച്ചിരിക്കുന്നത്‌. സത്യത്തിൽ ഖസാക്ക്‌ രവിയിലൂടേയും മൈമൂനയിലൂടേയും മാധവന്നായരിലൂടേയും കരിമ്പനകളിലൂടേയും ഷെയ്‌ഖിന്റെ വിചാരങ്ങളിലൂടെയും സ്വയം തിരിച്ചറിയുകയാണ്‌. ആ തിരിച്ചറിവ്‌ അറിവിനു വേണ്ടിയുള്ള തീർത്ഥാടനത്തേയും തൃഷ്ണയുടെ നിമ്‌നോന്നതങ്ങൾ നിറഞ്ഞ താഴ്‌വരകളേയും പരിചയപ്പെടുത്തുന്നു. സ്നേഹവും, പാപവും ലയിച്ചില്ലാതാകുന്ന സംവത്സരങ്ങൾ ഖസാക്കിന്റെ നാഴികകളാവുന്നു. അവിടെ ശാന്തമായ അവശിഷ്‌ടങ്ങളിൽ ഷെയ്‌ഖിന്റെ പുരാവൃത്തങ്ങൾ ലയിക്കുന്നു. ഷെയ്‌ഖിനേയും ശ്രാദ്ധത്തേയും സ്മരിച്ചുകൊണ്ട്‌ ഖസാക്കുകാർ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളിൽ പിന്നെയും അറിവിന്റെ ദലങ്ങൾ വിടർന്നു കിടപ്പുണ്ട്‌. ഖസാക്കിലെ പാറക്കെട്ടുകളിൽ സമാധിയിരിക്കുന്ന ഷെയ്‌ഖ്‌ മർത്ത്യന്‌ ശാന്തിയും സാന്ത്വനവും നൽകി സംരക്ഷിക്കുന്നു. മൃൺമയമായ ആശ്വാസങ്ങളിൽ ,ഗതകാലത്തിന്റെ ഉള്ളറകളിൽ കാറ്റ്‌ കൊള്ളാനുള്ള അന്തരാഭിലാഷങ്ങളിൽ സാന്ദ്രമായതാണീ തൃഷ്ണ .

അറിവിന്റെ രാത്രികളിലൂടെ കടന്നുപോകുമ്പോൾ വസ്തുതകൾക്കും ജൈവസംയുക്തങ്ങൾക്കും എന്തു സംഭവിക്കുന്നുവെന്ന്‌ നാം മനസ്സിലാക്കുന്നു. അവയെ ആത്മയാത്രകളിലേക്ക്‌ വിളിച്ചു വരുത്തുകയും പ്രപഞ്ചധാരകളിലെ വിരുന്ന്‌ എന്ന ജീവിതമുഹൂർത്തം അണിയിക്കുകയുമാണ്‌. പിതൃക്കളെയൂട്ടാനും മൺമറഞ്ഞവരുടെ ഓർമ്മകളിൽ വിലയം കൊള്ളാനും ജനിക്കുന്ന കൗതുകങ്ങളുടെ വേരുകൾ, ആയുസ്സിന്റെ ജീവ ജലം ഷെയ്‌ഖിന്റെ ചിരിയും സാന്ത്വവും സ്നേഹവും കൈപ്പറ്റുമ്പോൾ ദുഃഖങ്ങളിൽ നിന്നുള്ള മാർഗ്ഗം തുറക്കപ്പെടുന്നു കരുതുന്നു.
അതിന്റെ ശാന്തതയില്‍ കാതു വെച്ച്‌ ചേർത്തു കിടക്കുന്നു. അപ്പുക്കിളിയുടെ അജ്ഞാത വാസത്തിലും നൈസാമലിയുടെ പ്രവാസത്തിലും അറിവിന്റെ മോചനം അന്തർഭവിച്ചിട്ടുണ്ട്‌. രവി രതിയിലൂടേയും ആലോചനകളിലൂടെയും ദുർബലമായ പ്രവർത്തനങ്ങളിലൂടേയും നേടുന്ന അറിവും അപ്പുക്കിളിയുടേയും നൈസാമലിയുടെയും പ്രവാസത്തിലൂടെ തെളിയുന്ന ജ്ഞേയതയും എതോ ഭ്രമണത്തിന്റെ ഉപരിതലത്തിലാണ്‌.അപ്പുക്കിളി ചെതലിയുടെ താഴ്‌വരയിൽ ഷെയ്‌ഖിന്റെ അസ്പൃശ്യമായ കരുണക്ക്‌ ഇരയായി. അതവന്റെ അബോധമായ ചോദനകളെ സ്നാനപ്പെടുത്തി. അതിന്റെ സുഖലോലുപതയിൽ ജന്മങ്ങളുടെ തണുപ്പറിഞ്ഞു. ഏകാന്തതയുടെ മുക്തി ബോദ്ധ്യപ്പെട്ടു. നൈസാമലിയുടെ ദേവകാൽപ്പാദങ്ങളിലും ദിവ്യശിരസ്സിലും അലച്ചിലിലും സരളമായ അറിവുകൾ പരാഗം പൊഴിക്കുന്നു.
ദുഃഖസ്മരണകളുടേയും പ്രതിരോധിക്കാത്ത ഗതകാലത്തിന്റേയും അടിയൊഴുക്കുകളിൽ നിന്ന്‌ നിഷ്‌ക്രമിച്ച്‌ അയാൾ ഉപരിതലത്തിലൂടെ വേഷപ്രച്ഛന്നനായി നടന്ന്‌ മാറുകയാണ്‌.രതിയും പ്രാർത്ഥനയും അയാൾക്ക്‌ പരസ്പരം ആശ്വസിപ്പിക്കുന്ന ദിവ്യവിധികളാണ്‌. ഇവിടേയും പദാർത്ഥവും മനസ്സും യോജിച്ച്‌ ഒന്നാകുന്നു.അതിന്റെ ലാളിത്യത്തിൽ അറിവിന്റെയുള്ളിലെ ദേവൻ പ്രത്യക്ഷപ്പെടുന്നു. അതെ, ഷെയ്‌ഖിനെ തേടി വസ്തുക്കളിലും മനുഷ്യരിലും പ്രകൃതിയിലും ഒരുപോലെ അലയുകയായിരുന്നു ഖസാക്കുകാർ. അറിവിന്റെ ഖനി ഷെയ്‌ഖിന്റെ വസതിയിലുണ്ടായിരുന്നു. അയാൾ ദൈവത്തിന്റേയും മനുഷ്യരുടേയും ചരിത്രാവശിഷ്‌ടങ്ങൾ സൂക്ഷിക്കുന്ന പേടകമായിരുന്നു. ദുഃഖത്തിന്റെ മഥനമില്ലാത്ത ആ സുഖത്തിനു വേണ്ടിയാണ്‌ ഖസാക്ക്‌ ഉണർന്നത്‌. മനുഷ്യരുടേയും പദാർത്ഥങ്ങളുടെയും സഞ്ചാരത്തിലൂടെ സ്ഥാവരങ്ങൾക്കും പ്രയാണമുണ്ടായതായി രവി അറിയുന്നുണ്ട്‌. സ്ഥാവരങ്ങളുടെ പ്രയാണത്തിലും ആത്മാവിന്റെ അറിവുകൾ മറഞ്ഞുകിടന്നു. രവിയുടെ യാത്ര ,അപ്പുക്കിളിയുടെ യാത്ര ,മൊല്ലാക്കയുടെ അന്ത്യയാത്ര , എല്ലാം അറിവിന്റെ ദേവനിലേക്കുള്ള യാത്രയാണ്‌. ഉൾപ്രേരണകളുടെ അനന്തമായ കൃപയിലും നിസ്സീമമായ സഞ്ചാരത്തിലുമാണ്‌ ഖസാക്കിന്റെ തൃഷ്ണകൾ വിശ്രമം കൊള്ളുന്നത്‌.

ഇനി അറിവിന്റെ അദൃശ്യങ്ങളായ അന്തഃസ്ഫുരണങ്ങളെക്കുറിച്ച്‌ ഓർക്കാം. തോട്ടുവക്കിൽ ആബിദ തനിച്ചായി. കൃഷ്ണകാന്തികൾ മൂടിയ കരയിൽ അവൾ എന്തോ ഓർത്തുകൊണ്ടിരുന്നു. ഇവിടെ തോട്ടുവള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ഏതോ നുറുങ്ങുകളെക്കുറിച്ച്‌ വിജയൻ ഓർമ്മിപ്പിക്കുന്നുണ്ട്‌. അറിവിന്റെ പ്രത്യക്ഷ സഞ്ചാരമായിത്തീരുന്ന മനുഷ്യർക്കൊപ്പം,അവ്യക്തമായ ഏതോ ചിലതിനു ചുറ്റും നിന്നുതിരിയുന്ന ഖസാക്കിന്റെ ഹൃദയാവസ്ഥയേയും ദുഃഖാവസ്ഥയേയും വസ്തുവൽക്കരിക്കാനുള്ള വെമ്പലിലാണ്‌ വിജയൻ ബിംബങ്ങളിലെത്തിച്ചേരുന്നത്‌. എന്നാൽ ബിംബങ്ങൾ സ്വാശ്രയത്തിന്റെ പിൻബലമുള്ളവയല്ല. അവയുടെ നൊടിനേരത്തെ ആവിർഭാവത്തിലൂടേ ഖസാക്കിന്റെ മുഖം ഉയർന്നു വരികയാണ്‌. ആബിദയുടെ ദുഃഖത്തേയും നിരാശ്രയധാരണകളേയും സാന്ത്വനിപ്പിക്കുന്ന ബാഹ്യസാന്നിദ്ധ്യം വെള്ളത്തിലെ ചലനത്തിലൂടെ പ്രകടമാവുന്നു.

ഓരോ സന്നിഗ്‌ദ്ധതകളേയും പിൻതുടരുന്ന അജ്ഞേയമായ ആശീർവാദങ്ങളും ഖസാക്കിലുടനീളമുണ്ടായ ധാരണകൾ ഖസാക്കിന്റെ ലൗകികശരീരത്തെ കൂടുതൽ കൂടുതൽ യാതനകളിലേക്ക്‌ തള്ളിയിടുന്നു. നന്മതിന്മകൾക്കപ്പുറത്ത്‌ , വേദനയുടെ അനൈഹികമായ ഉടൽ പ്രത്യക്ഷപ്പെടുന്നു. സത്യബോധങ്ങൾക്കു വെളിയിൽ വിശ്വാസങ്ങളുടെ തണൽ പരന്നുകിടക്കുന്ന കർമ്മവുമുണ്ട്‌. മനുഷ്യനും- പ്രകൃതിയും ചേർന്നാലും ,അതിനപ്പുറത്ത്‌ നിത്യതയുടെ വിശ്രാന്തിയിലേക്കുള്ള തൃഷ്ണ ഖസാക്കിൽ അവശേഷിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ശ്രാവണ സന്ദർഭങ്ങളുടെ ഇടവഴികളിലൂടെ ചോദനകളെയത്രയും വഹിച്ചുകൊണ്ട്‌ യാത്ര തുടരാം. അറിവിന്റെ ഏതു മുനയിലാണ്‌ ലോകം തിരോഭവിക്കുന്നത്‌? ശരീരത്തിലെ രക്തം മുഴുവൻ വിരൽത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നതുപോലെ. വിരലുകൾ അടർന്നുലഞ്ഞ്‌ താഴെ വീഴുന്നതുപോലെ. അറിവിന്റെ ഭർത്‌സനം കാമമാണോ? രതിയുടെ നിമിഷങ്ങളിൽ മനുഷ്യന്റെ എതു ജിജ്ഞാസയാണ്‌ കത്തിപ്പിടിക്കാത്തത്‌?അറിവിന്റെ ഇലത്തണുപ്പ്‌ തിരക്കി യാത്ര തിരിച്ചപ്പോൾ ,ആ ചിന്തകളിൽ ആശ്വാസങ്ങളുടെ അവസാനത്തെ തിര ഒരു പ്രതീക്ഷയായി കടന്നുകൂടിയിരുന്നു.ഒരു ബിന്ദുവിലേക്ക്‌ ജന്മങ്ങളുടെ തുടർച്ചകൾ ഒതുങ്ങിക്കൂടാത്തതിനെക്കുറിച്ച്‌ ഈ എഴുത്തുകാരൻ ചിന്തിച്ചു. അതിലൂടെ കാലത്തിന്‍റെ കാലവർഷവും ഹിമപടലവും ഒഴുകിവന്നു.

അറിവിന്റെ വ്യഥിതവും ആശ്വാസരഹിതവുമായ ദൃശ്യാത്മകതയാണ്‌ ചക്രുരാവുത്തരുടെ ക്ഷീണനിശ്വാസത്തിലും കാണുന്നത്‌. ഉമ്മയില്ലാതെ നിലവിളിച്ച മകളെ ഉറക്കാൻ താൻ പാടിയ പാട്ട്‌ അയാളോർക്കാൻ ശ്രമിച്ചു. ആശകളുടെ മുന്തിരിക്കാടുകളിൽ നിന്ന്‌ അവളെന്നാണ്‌ ഒരു പഴക്കുലയെത്തിക്കുക ? . സ്വപ്‌നങ്ങളും സാന്ധ്യപ്രഭകളും കടന്ന്‌ അയാൾ ഖസാക്കിന്റെ അന്തർദ്ധാരകളിലൂടെ നീങ്ങുകയാണ്‌. അവിടെയെങ്ങും മകളെ ആശ്വസിപ്പിക്കാൻ വാക്കുകളും പദാർത്ഥങ്ങളുമില്ല. പൊരുളുകളുടെ നിഗൂഢമായ പ്രസാദങ്ങളിലേക്ക്‌ അയാൾ വർദ്ധിച്ച താത്‌പര്യത്തോടേ ചേക്കേറാനാഞ്ഞു . ചില്ലുവാതിലുകളിലൂടെ കിന്നര ശബ്ദത്തിൽ ആ മനുഷ്യന്‌ എന്താണ്‌ നഷ്ടപ്പെട്ടത്‌?ഒടുവിൽ പ്രത്യാശയുടെ കിണറ്റിൽ നിന്ന്‌ അറിവിന്റെ സമാധിയും വേദനയും കലർന്ന പുരാതന ജന്മസ്മൃതികൾ കണ്ടുകിട്ടുന്നു. പനകയറ്റക്കാരൻ പറയുന്ന കഥയിലും ചന്തുമ്മയുടെ കഥയിലും അറിവിനെ അനുഗമിക്കുന്ന കിനാവുകൾ കാണാം. അറിവിലൂടെ മുക്തിയിലേക്കെത്തുന്ന സാത്വികതയുടെ കൃഷ്ണപഞ്ചമികൾ ഖസാക്കിന്റെ തിന്മയിൽപോലുമുണ്ട്‌.

ഖസാക്കിന്റെ വസ്തുബോധത്തെ അറിയാൻശ്രമിക്കുന്ന ഓരോ വേളയിലും ബാഹ്യലോകത്തിന്റെ നീതിബോധം ഉലഞ്ഞുചിതറുന്നു. ഖസാക്കിന്റെ ധാരണകൾ അറിവിനുള്ളിൽനിന്ന്‌ ദേവന്മാരെ അണിയിച്ചൊരുക്കുന്ന ശംഖുനാദങ്ങൾ നിറഞ്ഞതാണ്‌. അതിൽ ആനന്ദത്തിന്റേയോ ,വിഷാദത്തിന്റേയോ, സംസാരരൂപങ്ങളല്ല പ്രസാദത്തെ നിർണ്ണയിക്കുന്നത്‌ . രവി കുട്ടികൾക്ക്‌ ഓന്തുകളുടെ കഥ പറഞ്ഞുകൊടുക്കുമ്പോൾ ,കുപ്പുവച്ചൻ ഓന്തിനെ പിടിക്കാൻ വ്യഗ്രനാവുമ്പോൾ ,രവി കേശിയെ വിമൂകതയുടെ ഇരുട്ടിൽ അനുഭവിക്കുമ്പോൾ ,ചെതലിമലയിൽ രവിയും കുട്ടികളും സവാരിചെയ്യുമ്പോൾ ,കുട്ടാടൻ പൂശാരിയുടെ ദൈവപ്പുരയില്‍ ഖസാക്കുകാർ അസ്വസ്ഥരാവുമ്പോൾ ,അപ്പുക്കിളി തുമ്പികളെ തേടി തോട്ടുവക്കിൽ നിൽക്കുമ്പോൾ ,രവി മൈമൂനയുടെ അരക്കെട്ടിലെ രക്ഷായന്ത്രം അഴിച്ചെടുക്കുമ്പോൾ ,ചിറ്റമ്മയെ അറിയുമ്പോൾ ......ഖസാക്കിന്റെ ഭ്രമവും ശാന്ത തയും കലർന്ന അറിവാണ്‌ ഉദിച്ചുയരുന്നത്‌. അറിഞ്ഞുവെന്നും, ഓർമ്മകൾ നുണഞ്ഞുവെന്നും അറിവിന്റെ കണ്ണുകള്‍ മൂടുന്നുവെന്നും വിജയൻ എഴുതുന്നുണ്ട്‌. ഭ്രമാവസ്ഥകളുടെ ഐഹികതയും പ്രാണയാനങ്ങളുടെ പരിണാമവും വിശ്വാസങ്ങളുടെ രോദനം നിറഞ്ഞ അനുഷ്ഠാനങ്ങളും ചെർന്നുള്ള ഖസാക്കിന്റെ ലൗകികത മീനവെയിൽപോലെ പരന്നൊഴുകുന്നതു കാണുന്നു.

അനാഥത്വത്തിന്റെ മർമ്മരങ്ങൾ

aathmayanangngalute khasak/ m k harikumar

അനാഥത്വത്തിന്റെ മർമ്മരങ്ങൾ -8

ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവു പതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ച്ചലത പോലും അവളെ വിലക്കിയെന്ന്‌ വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷം പോലെ വളർന്നു നിൽക്കുന്ന ഏകാകികതയിലേക്കാണ്‌ വിജയൻ ശ്രദ്ധ തിരിക്കുന്നത്‌. ഖസാക്കിന്റെ പനയോലകളിൽ പോലും ഒറ്റപ്പെടലിന്റെ ഗീതമുണ്ട്‌. ഒറ്റപ്പെടലിന്റെ നീരാഴങ്ങളിൽ നിന്ന്‌ പെറുക്കിയെടുത്ത വ ജ്രക്കല്ലുകളുടെ ഹിമകാന്തിയാണ്‌ തന്റെ അനാഥത്വമെന്ന്‌ വിജയന്‌ അറിയാമായിരുന്നു. അപ്പുക്കിളിയും രവിയും അനാഥത്വത്തിന്റെ രണ്ട്‌ അന്തർദ്ധാരകളെ വഹിക്കുന്നതു നാം കാണുന്നു.
വ്യസനങ്ങളാൽ പൂരിതമായ അപ്പുക്കിളിയുടെ അനാഥത്വത്തിൽ കരുണയും ദയയും ഇഴ ചേർക്കുന്നുണ്ട്‌. അമ്മയും അച്ഛനും ബന്ധങ്ങളും വാൽസല്യത്തിന്റെ ശരമുതിർക്കേണ്ട ബാല്യത്തിൽ നിന്ന്‌ നിഷ്ക്കാസിതമായതിന്റെ സംസാരത്തെ അപ്പുക്കിളിയുടെ പ്രേരണകളിലൂടെ വിജയൻ വരച്ചിടുന്നു. അവനിലൂടെ ഭൂമിയുടെ അനന്തമായ ബാല്യനഷ്ടങ്ങളുടെ പറവകളെ നാം കണ്ടറിയുന്നു. തുമ്പി പിടിക്കുകയും അജ്ഞതയുടെ സാരള്യതയിൽ , അറിവിന്റെ രഥത്തിൽ സവാരി നടത്തുകയും ചെയ്യുന്ന ഏതോ ആദിമമായ ഉൾപ്രേരണകൾ ഇവിടെ സംഗതമാവുന്നുണ്ട്‌. വരാനിരിക്കുന്ന മുകുളങ്ങളേക്കാൾ വർത്തമാനത്തിന്റെ നിഗൂഢമായ ആന്ധ്യം ജൈവാവസ്ഥയെ മൂടുന്നു. അതിന്റെ അടഞ്ഞ ലൗകികതയിൽ സ്വച്ഛമായ നിയോഗത്തിന്റെ വിശദപാഠങ്ങൾ വായിക്കാനാകുന്നില്ലേ? ഏതോ മൗനത്തിന്റെ അടിയൊഴുക്കുകളിൽ മുട്ടിയുരുമ്മുന്നതുപോലെ , വിരഹസ്പർശങ്ങളില്ലാത്ത ആതുരതകൾ പ്രശാന്തമായ സംസാരത്തിന്റെ മണ്ണിൽ നിന്ന്‌ ഉയരുന്നതും കാണാനാകുന്നില്ലേ? നിസ്സംഗതയുടെ പ്രസാദം ഇറ്റിറ്റുവീഴുന്ന വർത്തമാന സംവാദങ്ങളുടെ ജലാശയത്തിൽ അപ്പുക്കിളിയുടെ സ്മൃതി അന്തമില്ലാത്ത തിരകളെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌.

വാസ്തവത്തിൽ നടുവിലൊരു വൃത്തം പോലെ സത്യാന്വേഷണങ്ങൾ വിജയനിൽ ഒതുങ്ങിപോകുന്നില്ല. അതു പ്രശാന്തമായ നീരുറവകളും പ്രകൃതിയുടെ ഉടലിന്റെ മാംസളമായ സ്മൃതികളും തേടി വേടനെപ്പോലെ അലഞ്ഞു തിരിയുന്നു. . ഏകാകികതയുടെ കാട്ടിൽ വസിച്ചുകൊണ്ട്‌ വൃക്ഷച്ചില്ലകളുടെ ഹരിതാംബരത്തിന്നെതിരെ അമ്പെയ്യുന്നു. . മണ്ണില്‍ ഇടറിവീഴുന്ന ചിറകറ്റ പക്ഷിയുടെ ദുരന്തത്തെ നേരിടാൻ ആർദ്രമായ മന്ദസ്മിതം കാത്തുവെക്കുന്നു. അത്‌ വ്യഥിത മൗനത്തിന്റെ അലസപ്രവർത്തനമല്ല. നിത്യതയുടെ സ്വാച്ഛന്ദ്യം ഉള്ളിൽ മുളക്കുമ്പോഴുണ്ടാകുന്ന അജ്ഞേയതയുടെ വിശുദ്ധകനിയാണ്‌. പ്രസാദപൂർണ്ണമായ ദുഃഖങ്ങളുടെ കാതുകളടക്കുന്ന എകവചനമാണിത്‌ .

ആദിമദർശനങ്ങളിലേക്ക്‌ സൗഹൃദത്തിന്റെ ഒരായിരം ചിറകുകളുമായി ഒരു കിളി പറന്നുവന്നിരിക്കുന്നു. പനന്തത്തകളുടെ ധനുസ്സുകൾ പറന്നകലുന്നതിനെ വിജയൻ ഓർമ്മിപ്പിക്കുന്നുണ്ട്‌. വിദൂരമായ , അജ്ഞേയമായ സ്നേഹാന്വേഷണങ്ങളിലേക്ക്‌ , മുന്‍‌കരുതലുകൾക്കപ്പുറത്ത്‌ ഇച്ഛയുടെ വാഹനം യാത്രയാവുകയാണ്‌. പ്രേമം, അതിന്റെ ഉൻമാദത്തിൽ ചരാചരങ്ങളുടെ നാസികകളഴിയുന്നു. കേൾക്കുക, പ്രാണന്റെ നിലവിളിയും പുഞ്ചിരിയും തിരിച്ചറിയാനാകുന്നില്ലല്ലോ. വന്നിട്ടുണ്ട്‌`, ശ്രവണേന്ദ്രിയങ്ങളുടെ കൂടാരങ്ങളിൽ ആളറിയാതെ ആയുസ്സുകൾ പിന്നിട്ട മഹർഷിയുടെ മനസ്സ്‌. ആ ശരീരത്തിൽ ഋഷി രക്തചുംബനങ്ങളുടെ നിലവറകളിലൂടെ , വഴിയമ്പലങ്ങളിൽ ചിതറിവീഴുന്ന ജ്വരവുമായി ഇതാ താണുപറക്കുന്നു. . കാക്കകൾ ചത്തുകിടക്കുന്ന ഏകാഗ്രതയുടെ ക്ഷേത്രങ്ങൾ , പുല്ലുകൾ വളർന്നുനിൽക്കുന്ന ദുഃഖത്തിന്റെ താഴ്‌വരകൾ , കാറ്റിലുലയുന്ന ഭൂതസ്മരണകൾ, ചോര ചിന്തിക്കൊണ്ട്‌ തലകുത്തിമറിയുന്ന തൃഷ്ണകൾ , ഇരയെ ചുണ്ടിൽ കോർത്തുകൊണ്ട്‌ ലോകത്തിനു മീതെ പറക്കുന്ന അന്തരംഗത്തിന്റെ ബുദ്ധൻ................... അപ്പുക്കിളിയുടെ ജൈവബന്ധങ്ങൾ വത്സലചോദനകളുടെ അരുമയായ പ്രസാദങ്ങൾ ചോദിച്ചു വാങ്ങുന്നു. സംസാരത്തിന്റെ അനാഥമാകുന്ന തുരുത്തുകൾ , പരാതികളിൽ നിന്നൊഴിഞ്ഞ്‌ ചിന്തകൾക്ക്‌ വെള്ളമൊഴിക്കുക. പകലുകൾ വീണുടയുമ്പോൾ , വ്രണിതജ്വരങ്ങളുടെ ആവനാഴി ശൂന്യമാകുമ്പോൾ സ്നേഹവും, ദുഃഖവും, അനാഥത്വവും കൂടിക്കുഴഞ്ഞ്‌ മഴപെയ്യുന്നത്‌ കാണാം.

അനാഥത്വത്തിന്റെ മർമ്മരങ്ങളെക്കുറിച്ച്‌ ഇലകളിൽ കാതു കൊടുത്തുകൊണ്ടാണ്‌ വിജയൻ അന്വേഷിക്കുന്നത്‌. ഓർക്കാൻ ശ്രമിച്ചപ്പോൾ അത്‌ അനേകം അന്തർദ്ധാരകളും സ്വകാര്യ ഈണങ്ങളും കൊണ്ട്‌ നിറഞ്ഞതാണെന്ന്‌ അറിഞ്ഞു. അപ്പുക്കിളിയുടെ സ്നേഹപരിസരത്തിൽ ഏകാകികതയുടെ വിത്തുകൾ കിടക്കുന്നു. അത്‌ ഐഹികമായ ദുരാലോചനകളുടെ വ്യക്തമായ ചിത്രമൊരുക്കുന്നില്ല. എന്നാൽ രവിയുടെ അനാഥത്വത്തിൽ കാട്ടുപൂക്കളുടെ ഓർമ്മകളും അച്ഛനമ്മമാരുടെ വ്യഥിതപുരാവൃത്തങ്ങളും അജ്ഞാതമായ പോക്കുവരവുകളും നിറഞ്ഞ്‌ നിൽക്കുകയാണ്‌. ബോധത്തിന്റെ അനൈഹികത ഇവിടെ സംഭൃതമായിട്ടുണ്ട്‌. ഓർമ്മകളിലെ ജലകണങ്ങൾ , ആസക്തിയുടെ വിഷാദവും വേർത്തിരിച്ചെടുക്കാൻ വയ്യാത്ത ഭൂതകാലത്തിന്റെ പ്രതലങ്ങൾ ഭക്തിയുടെ ദുഃഖവും പ്രാർത്ഥനയും സ്നേഹവും തഴച്ചു വളരുന്ന ജീവിതം. ....ദുഃഖത്തിന്റെ സ്ഥാവര ജംഗമ സാമഗ്രികളുടെ അന്തിമമായ താവളങ്ങൾ തേടിയുള്ള രവിയുടെ അലച്ചിലിന്റെ പ്രത്യക്ഷങ്ങൾ അനാവൃതമാകുന്നു. അവിടെ മുൾക്കാടുകളായിരുന്നുവെന്നും അതിൽ മുയലും കൂരനുമുണ്ടായിരുന്നുവെന്നും രവി ഓർക്കുന്നു. ആ ഓർമ്മയുടെ ഇതളുകൾക്കിടയിൽ ഐഹികഭൂമിയുടെ ധാതുക്കൾ ഉണ്ട്‌. സ്പർശനങ്ങളുടെ ധവള പ്രകാശത്തിൽ തന്റെ ഭൂതകാലത്തിന്റെ നനവാർന്ന സമതലങ്ങൾ കണ്മുമ്പിൽ വിടരുന്നു. മഞ്ഞപ്പുൽത്തട്ടുകളെ നോക്കി വ്യസനത്തിന്റെ വായ്‌ത്തലയിൽ ആഞ്ഞുപതിക്കുന്ന കിടപ്പറ. ചിറ്റമ്മയുടെ വിയർത്ത കവിളുകൾ. ദുരൂഹമായ ദുഃഖത്തിന്റെ ഊഷരവേളകൾ. ആകാശങ്ങളിലൂടെ അലയുന്ന കൂട്ടുകാരി.സ്നേഹവൃക്ഷം തോറും തളിർക്കുന്ന അമ്മ, സന്ധ്യകളിൽ മനസ്സിനെ കഴുകിവരിക്കുന്ന അച്ഛന്‍. മണലിൽ ഊർന്നു ചാടി എരിഞ്ഞുതീരുന്ന സന്ധ്യ. ചരപ്പാതകളിലൂടെ മനസ്സിന്റെ രക്തവും ചിന്തി കിതക്കുന്ന യാത്രകൾ .ആശ്രമത്തിലെ ജീവിതങ്ങൾ. ലോകത്തിന്റെ മുള്ളുകൾ വാരിയണിയുന്ന രോഗികൾ .രാത്രിയുടെ നിബിഡാസക്തിയിൽ കുതിർന്ന്‌ വീഴുന്ന പ്രാക്തനസ്മരണകളുടെ അവശിഷ്ടങ്ങൾ രവിയെ വിഷാദത്തിന്റെ കയങ്ങളിലേക്കെറിയുന്നു. എല്ലാം ദുരൂഹമായ അരുതായ്‌കകളായി ശേഷിക്കുകയാണ്‌.ആത്മാവിന്റെ അനാഥപരിസരങ്ങളുടെ ഈ ഉൾപ്പിരിവുകൾ ഖസാക്കിന്റെ സാകല്യതയിൽ ലയിക്കുന്നു.

രവിയുടെ ഒറ്റപ്പെടലിനേയും പ്രകൃതിയിലെ ജൈവബന്ധങ്ങളുടെ പ്രാഥമികമായ രോദനങ്ങളേയും സ്പർശിക്കുമ്പോഴൊക്കെ ഖസാക്കിന്റെ അനന്തമായ കൃപയും നിസ്സീമമായ സ്നേഹവും ഓരോ വസ്തുവിനും നൽകി ക്കൊണ്ടാണ്‌ ആഖ്യാനം നിർവ്വഹിക്കുന്നത്‌. മനസ്സിന്റെ ഭാഷയിൽ , രവിയുടെ ഓർമ്മകളുടെ ലിപികളിൽ ഖസാക്കിന്റെ ബോധപരിസരം നെയ്‌തെടുക്കുമ്പോഴും ഭൂതകാലത്തിന്റെ പ്രതലങ്ങളിലും വർത്തമാനത്തിന്റെ ജലകണങ്ങളിലും ഭാവിയുടെ വായുരേണുക്കളിലും അതുല്യമായ കരുണയുടെ പ്രസാദം വന്നു വീഴുന്നുണ്ട്.ഈ വിവരണശേഷിയാണ്‌ , വിജയന്റെ യാഥാർത്ഥ്യത്തേയും അതിന്റെ അതിഭൗതികമായ വിതാനത്തേയും ലൗകിക ദുരന്തങ്ങളുമായി ചേർത്തുവെച്ചുകൊണ്ട്‌ അനുഭവിക്കാന്‍ നമുക്കു വഴിയൊരുക്കുന്നത്‌. കാതരമായ പദാർത്ഥസംസാരങ്ങളിലും ഖസാക്കിന്റെ മാതൃത്വം ഈണം ചേർക്കുന്നു. അത്‌ പ്രപഞ്ചത്തിന്റെ അവിരാമമായ പിൻബലമായി നിന്ന്‌ ബോധത്തെ കർമ്മ മണ്ഡലങ്ങളിലേക്ക്‌ സ്വതന്ത്രയാക്കുന്നു. കർത്തൃനിഷ്ഠമായ അന്വേഷണങ്ങളുടെ വിശദമായ അന്ധതയിൽ കഥാപാത്രങ്ങളേയും പദാർത്ഥങ്ങളേയും ഈ എഴുത്തുകാരൻ ഒരുപോലെ ലയിപ്പിക്കുന്നു. രവിയെ തിരക്കുന്ന വേലയിൽ തന്നെ കരിമ്പനയുടെ വിഷാദവും അണിനിരത്തിക്കൊണ്ട്‌ ആത്യന്തികമായ യാഥാർത്ഥ്യങ്ങളിലേക്ക്‌ കടന്നുചെല്ലുകയാണ്‌.
ശരത്‌കാലത്തെ ആലസ്യങ്ങൾ സ്വകീയമായ യാത്രകളെ ഉദാത്തീകരിക്കുന്നു.
കിളികളുടെ മനസ്സുള്ളവർ ഭാഗ്യൻമാർ എന്ന്‌ ലോർക്ക പാടുന്നു. വസ്തുവിന്റെ ലാവണ്യം പ്രപഞ്ചത്തിന്റെ പ്രതിദ്ധ്വനിയും ഘടനയും ഒരേ സമയും ചോദിച്ചു വാങ്ങുകയാണ്‌. അതിലുപരി മനുഷ്യരേയും വസ്ത്ക്കളേയും നിഷ്പ്രഭമാക്കിക്കൊണ്ട്‌ ഖസാക്കിന്റെ ബോധത്തിന്റെ വിവിധ ഉൾപ്രേരണകളും സ്വപ്നശാലകളും തുറന്നിട്ടു തരുന്നു. മനസ്സ്‌ കയറിപ്പോകുന്ന വഴികളും രാത്രിയിൽ വേട്ടക്കിറങ്ങുന്ന മൃഗങ്ങളും അറിവിന്റെ മേഖലയിൽ കാണപ്പെടുന്നു. രവിയുടെ സ്ഥാവര സ്വഭാവമുള്ള ദുഃഖത്തിന്റെ കാലത്തിൽ അനാഥത്വത്തിന്റെ നിലയ്ക്കാത്ത ധാര വർഷിച്ചുകൊണ്ട്‌ കടന്നുപോകുകയാണ്‌. ഇങ്ങനെ അനാഥത്വത്തിന്റെ ഉൾചോദനകളെ ഖസാക്കിലൂടെ , അവതരിപ്പിച്ചപ്പോൾ പാത്രങ്ങളുടെ സ്വഭാവം വിജയന്റെ ഉന്നമായിരുന്നു. വീക്ഷണങ്ങളുടെ സാന്ദ്രീകരണത്തിനും സാക്ഷാത്‌കാരത്തിനും അത്‌ ആവശ്യമായിത്തീർന്നുവെന്നു മാത്രം.
ദുഃഖത്തിന്റെ ശീതസുഖമുള്ളവയാണ്‌ ആ സാന്ത്വനങ്ങൾ. ഓർത്തുനോക്കുക, ഗ്രാമീണരുടെ ലക്ഷ്‌യങ്ങളെക്കുറിച്ച്‌ , ചോദ്യങ്ങളുടെ വിപുലമായ ശബ്ദങ്ങളും അനന്തമായ പ്രതിദ്ധ്വനികളും തനിക്കസഹ്യമായിരിക്കുന്നതായി രവി അറിയുന്നു. ഉത്തരങ്ങളുടേയും സ്നേഹശമനങ്ങളുടേയും ഋജുരേഖകൾ സമ്മേളിക്കുന്ന ഈ ഭൂമി, തന്റെ ജന്മസ്മൃതിയിൽ അഗ്നിയുടെ മണ്ണ്‌ ശേഷിപ്പിക്കുകയാണ്‌. ജംഗമങ്ങളുടെ വിസ്മൃതികളിൽ ഈശ്വരന്റെ കണ്ണുകൾ കണ്ടെത്തു. അവിടെ അനാദിയായ തണുപ്പാണ്‌. ചിന്തകളുടെ ഉടലിൽ നിന്ന്‌ മനസ്സിനെ മോചിപ്പിക്കു. അവിടെ ആശാരഹിതമായ മഥനങ്ങള്‍ ആണ്‌.എന്നാൽ സന്ധ്യയും നക്ഷത്രങ്ങളും അന്യോന്യം എത്ര അകലത്തിലാണ്‌.വേളകളുടെ ഉടലിൽ കാലം മുറിവേല്‍പ്പിക്കുമ്പോൾ സന്ധ്യയും നക്ഷത്രങ്ങളും രണ്ടു ധ്രുവങ്ങളിലേക്ക്‌ അകന്നകന്നു പോകുന്നു. സ്മൃതിയുടെ അഗ്നിപ്രവാഹത്തിലൊരിടത്തു വെച്ച്‌ , പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ചെപ്പ്‌ രവിക്കു തിരികെ തുറന്നുകിട്ടുന്നു.
വൃക്ഷച്ചോലകളുടെ ,നിഴലുകളുടെ, കിളിക്കൂടുകളുടെ , ഇളം വർത്തമാനങ്ങളുടെ ആ മധുരച്ചെപ്പ്‌. ഈശ്വരന്റെ പാദചലനങ്ങൾ എത്ര സൗമ്യമാണ്‌. വരുക, ശബ്ദങ്ങളുടെ കടലുകളിൽ നിന്ന്‌ ചെത്തിപ്പൂക്കളുടെ ഭവനങ്ങളിലേക്ക്‌ തിരിച്ചു വരിക. അനാഥചുറ്റുപാടുകളുടെ ഭൂതകാലത്തിൽ നിന്ന്‌ വാർന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ദുഃഖം ഖസാക്കിന്റെ നിരതദ്രവ്യങ്ങളിൽ പരക്കുന്നു. മഷിപ്പടർപ്പുകളുടെ മുല്ല വള്ളികൾ, കരിമ്പനയുടെ കാടുകൾ വെട്ടിമാറ്റപ്പെട്ട തളിരുകൾ, മരുഭൂമികളിൽ മനസ്സ്‌ പുഷ്പിക്കുന്നു. രവിക്കും, അപ്പുക്കിളിക്കും, മാധവൻ നായർക്കും ഭൗതിക സാഹചര്യങ്ങളുടേതായ അരുതായ്‌കകളുണ്ട്‌. എന്നാൽ അവരുടെ ലോകവീക്ഷണത്തിന്റെ സാന്നിദ്ധ്യമല്ല ഇവിടെ തൊട്ടറിയുന്നത്‌. ആത്മാവിന്റെ അരുതായ്മകളും ആസക്തികളും ചേർന്നുള്ള നിമിഷങ്ങള്‍ ഇവിടെ പുനർജ്ജനിക്കുന്നു. പ്രവർത്തനങ്ങളുടെ പിശകുകളിൽ നിന്ന്‌ ഒരിക്കലും ഈ മനുഷ്യർക്ക്‌ മോചനമില്ല. കർമ്മ മണ്ഡലങ്ങളിൽ അജ്ഞരായിരുന്നുകൊണ്ട്‌ അപ്പുക്കിളിയെപ്പോലെ സാരള്യ്ത അനുഭവിക്കുമ്പോൾ ഇവർക്ക്‌ ഓർമ്മതെറ്റുകൾ തലോടലാകുന്നില്ല. രവിയുടെ രോദനങ്ങൾ എല്ലാ അർത്ഥത്തിലും ആ മനസ്സിന്റെ വേഗങ്ങളെയാണ്‌ കാണിച്ചു തരുന്നത്‌ .

കുന്നിഞ്ചെരുവിലെ മഞ്ഞിനെപ്പോലും ,ഹൃദയദാർഢ്യത്തോടെ ഓർമ്മകളിലൂടെ രവിക്ക്‌ സമീപിക്കാനാവുന്നില്ല. നിശ്ച്ചലതയുടെ ഭാരവും യൗവ്വനത്തിന്റെ ശാപവും തൃഷ്ണയുടെ ദുരന്തവും ബന്ധങ്ങളെ കീഴ്‌പ്പെടുത്തലും വാൽസല്യത്തിന്റെ നോവും സാന്ത്വനത്തിന്റെ ഭർത്‌സനവും നിറഞ്ഞതാണ്‌, ഇവിടെ അനാഥത്വം. ലൗകികമായ എല്ല ധാരണകളിൽ നിന്നും ആത്മാവിന്റെ ഉച്ചാരണങ്ങളെ മോചിപ്പിച്ചുകൊണ്ട്‌ ഏകാന്തദുഃഖങ്ങളുടെ ശരീരത്തെ ആവിഷ്ക്കരിക്കാനുള്ള ഉദ്യമം സഫലമാവുകയാണ്‌ അനാഥത്വത്തിന്റെ വിശാലമായ ഭൂഭാഗങ്ങളിൽ എല്ലാ വേലിയേറ്റങ്ങളും ഒറ്റപ്പെട്ട ആത്മ പരിതോവസ്ഥയുടെ മർമ്മരങ്ങളിൽ തന്നെയാണ്‌. ഖസാക്കിനെ സ്ഥാവരജംഗമങ്ങളുടെ മാറ്റുള്ള അനാഥ മനസ്സായി നിർത്തുന്നതും പ്രാര്‍ത്ഥനകളുടെയും പ്രാണയാനങ്ങളുടെയും നിരന്തരമായ വ്യഗ്രതകളിലേക്ക്‌ നയിക്കുന്നതും ഇതാണ്‌.

ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ

aathmayanangalude khasak/ m k harikumar
ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ

ഒരിക്കല്‍ എം.ജി.യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്‌.ഡി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്റെ ഭാഷയെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്‌ക്കളങ്കമായ ചോദ്യമായിരുന്നു അത്‌. "ആത്മായനങ്ങളുടെ ഖസാക്കിലെ " ഭാഷ പെട്ടെന്ന്‌ മനസ്സിലാകുന്നില്ല എന്ന്‌ ആ ണ്‌ ആ കുട്ടി പ്രതികരിച്ചത്‌. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട്‌ സദൃശമായ ചോദ്യങ്ങളുണ്ടായി.ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും എഴുതാത്തതെന്ത്‌ ,ഇനി ഖസാക്കിനെക്കുറിച്ച്‌ എഴുതിയാല്‍ ഭാഷ വ്യത്യസ്തമാകുമോ , ഭാഷ മനസ്സിലാകാത്തത്‌ വായനക്കാരന്റെ കുറ്റമാണോ , ഭാഷ വാസ്തവത്തില്‍ മനസ്സിലാക്കേണ്ട കാര്യമുണ്ടോ, യുക്തിയുടെ പ്രസക്തി എന്താണ്‌, എന്നിങ്ങനെയായിരുന്നു ആ ആരായലുകള്‍. വളരെ സങ്കീര്‍ണ്ണമായ വിഷയത്തിലേക്കാണ്‌ ഈ ചോദ്യങ്ങള്‍ ആഴ്‌ന്നിറങ്ങുന്നത്‌.
"ആത്മായനങ്ങളുടെ ഖസാക്ക്‌" രചിക്കുമ്പോള്‍ ഞാന്‍ നിര്‍മ്മലകോളേജില്‍ എം.എ. വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ല. അത്‌ ഇപ്പോള്‍ ഒരു അനുഗ്രഹമായിട്ടാണ്‌ തോന്നുന്നത്‌. കാരണം കലാശാലയുടെ സൗന്ദര്യ ബോധവും സാഹിത്യ സമീപനവും എന്നെ സ്വാധീനിക്കുന്നില്ലല്ലൊ. "ആത്മായനങ്ങളുടെ ഖസാക്ക്‌" ഞാന്‍ പ്രീഡിഗ്രിക്ക്‌ കുറവിലങ്ങാട്‌ ദേവമാതാ കോളേജില്‍ പഠിക്കുമ്പോള്‍ മുതലുള്ള എന്റെ ചിന്തകളുടെ ഫലശ്രുതിയാണ്‌. അന്ന്‌ കോളേജില്‍ സാഹിത്യത്തെപ്പറ്റി സംസാരിക്കാന്‍ ചെറു സംഘങ്ങളുണ്ടായിരുന്നു. സാര്‍ത്രും, നീഷേയും, കൃഷ്ണമൂര്‍ത്തിയും, വിജയനുമൊക്കെ ഞങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്‌തു. ഏതോ കലാപത്തിന്റെ തയ്യാറെടുപ്പായിരുന്നിരിക്കണം അത്‌. സകല യാഥാസ്ഥിതിക സമീപനങ്ങളും കലയില്‍ നിന്നൊഴിഞ്ഞ്‌ പോകണമെന്ന നിലപാടില്‍ എല്ലാവരും യോജിച്ചു. എഴുത്തുകാരന്റെ വ്യക്തിത്വവും,ദര്‍ശനവും വളരെയേറെ വാഴ്‌ത്തപ്പെട്ട ചര്‍ച്ചകളായിരുന്നു അവയെല്ലാം. അന്ന്` "ഖസാക്കിന്റെ ഇതിഹാസം " എന്റെ സ്വകാര്യ ചിന്തകളുടെ കളിസ്ഥലത്തുണ്ടായിരുന്നു. നിത്യേനയുള്ള പോക്കുവരവുകളില്‍ നിറഞ്ഞു നിന്നത്‌ ഇലകളും, പൂക്കളും, പുസ്തകങ്ങളും, കിളികളുമായിരുന്നുവല്ലൊ.ഖസാക്ക്‌ പലപ്രാവശ്യം വായിച്ചു. അപ്പോഴൊന്നും അതേക്കുറിച്ച്‌ എഴുതണമെന്നില്ലായിരുന്നു. പുസ്തക വായനയും, ചര്‍ച്ചയും ഏതോ കലാപത്തിനു കോപ്പുകൂട്ടുന്നതുപോലെ അത്‌ പലര്‍ക്കും തോന്നിച്ചു. അവിടവിടെ കോറിയിട്ട ചില വാക്യങ്ങളാണ്‌ പലരേയും അന്ധാളിപ്പിച്ചത്‌. എന്നാല്‍ നിര്‍മ്മലാ കോളേജില്‍ എം.എ.യ്ക്കു ചേര്‍ന്നപ്പോള്‍ (1982) രചന നിയന്ത്രിക്കാനായില്ല എന്നതാണ്‌ പരമാര്‍ത്ഥം. അഞ്ചു വര്‍ഷത്തെ ആത്മാകുലതകളുടെ , ആസക്തികളുടെ കൂലംകുത്തിയുള്ള ഒഴുക്കായിരുന്നു അത്‌. പുല്‍മേട്ടിലും, തെങ്ങിന്‍ ചുവട്ടിലും മറ്റുമായി ഒറ്റയ്ക്കിരുന്നണ്‌ ഞാനത്‌ എഴുതിയത്‌. സൗന്ദര്യാത്മകത എനിക്ക്‌ എന്റെ തന്നെ സ്വാധീന ശക്തിയായിരുന്നു. ഭാഷയുടെ ആവിഷ്‌ക്കാര സൂക്ഷ്മതകള്‍ ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു.

"ആത്മായനങ്ങളുടെ ഖസാക്ക്‌" പോലൊരു കൃതിയൊ അതുപോലൊരു ഭാഷയൊ എനിക്കിനി സൃഷ്‌ടിക്കാനാവില്ല. അത്‌ സ്വതന്ത്രവും, സ്‌നിഗ്‌ദ്ധവും, സന്നിഗ്‌ദ്ധവുമായ ഭാഷയാണ്‌, ആവിഷ്‌ക്കാരമാണ്‌. ആശയങ്ങളുടെ കരിങ്കല്ലുകൊണ്ട്‌ പണിതതല്ല ആ കൃതി. എന്തെങ്കിലും എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുമില്ല. ഏതൊക്കെയോ അറിവുകളുടെ വാച്യാതീതമായ ഭാവം പ്രസരിക്കുന്നുണ്ട്‌. ഭാഷ ഗണിതശാസ്ത്രത്തിന്റെ യുക്തി ആവശ്യപ്പെടുന്നുണ്ട്‌ ചില ഘട്ടങ്ങളില്‍, എന്നാല്‍ മറ്റു ചിലപ്പോള്‍ ഭാഷ അതിനെത്തന്നെ ഗര്‍ഭം ധരിക്കുകയാണ്‌ ചെയ്യുന്നത് " .

ആത്മായനങ്ങളൂടെ ഭാഷ സ്വയം ഗര്‍ഭം ധരിച്ചതാണ്‌.
ജൈവസംഗീതത്തിന്റെ ഭൗതിക രൂപം എന്നും പൗരാണിക കാലത്തിന്റെ പരിത്യക്തമായ ശരീരം എന്നും ക്രിയകളുടെ സ്‌ഫുല്ലിംഗങ്ങളെന്നും സ്‌പര്‍ശിനികളുടെ ആദിബീജമെന്നും എഴുതിയത്‌ സാധാരണ ഗതിയില്‍ ഒരു അര്‍ത്ഥം വ്യക്തമാക്കി തരുന്നില്ല. എന്നാല്‍ അത്‌ ആത്മാവില്‍ അനുഭവമാകുമ്പോള്‍ നാം മറ്റേതോ യാഥാര്‍ത്ഥ്യത്തെയാണ്‌ അറിയുന്നത്‌. ഭാഷയിലൂടെ നമുക്കു പരിചിതമല്ലാത്ത അതിഗഹനവും, സൂക്ഷ്മവും ആയ ഭാവതലങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാണിത്‌. പക്ഷേ ഇത്‌ ബോധപൂര്‍‌വ്വമല്ലായിരുന്നു. "ഖസാക്കിന്റെ ഇതിഹാസം "വായിച്ചപ്പോഴുണ്ടായ ആത്മീയ പ്രതികരണമാണിതെന്ന്‌ പൊതുവേ പറയാവുന്നതാണ്‌. തീവ്രമായ ദു:ഖവും കാമനയും ആത്മായനങ്ങളുടെ ഖസാക്കിലുണ്ട്‌. എന്റെ ജീവിതത്തിന്റെ അന്തര്‍സ്ഥലികളിലുള്ള പ്രക്ഷുബ്‌ധമായ വിചാരങ്ങളുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്‌ക്കാരമാണിത്‌. യാഥാസ്‌ഥിതികരായ വായനക്കാര്‍ ഇത്‌ വായിച്ച്‌ അര്‍ത്ഥം മനസ്സിലാകാതെ കുഴഞ്ഞിട്ടുണ്ടാകാം. അവരോടെനിക്ക്‌ സം‌വാദം നടത്താന്‍ മടിയില്ല. പക്ഷേ അറിയത്തക്കതല്ലാത്ത പലതുമുണ്ട്‌ മനുഷ്യന്റെ മനസ്സില്‍ എന്ന്‌ അവര്‍ ഉള്‍ക്കൊള്ളണം.
ആസക്തിയുടെ മിഥുനങ്ങള്‍ ലോകത്തിന്റെ അനാഥത്വത്തില്‍ , ദൈവത്തിന്റെ ദൃഷ്‌ടിയില്‍, പകലുകളുടെ അനുസ്യൂതയാത്രകളില്‍ വിശ്വാസം പരസ്‌പരം മാറിയണിയുന്നു എന്ന്‌ ഞാനെഴുതിയത്‌ മനസ്സിലെ വര്‍ണ്ണങ്ങളും രാഗങ്ങളുമെല്ലാം സം‌യോജിപ്പിച്ചുകൊണ്ടാണ്‌. നാം കാണുന്ന യാഥാര്‍ത്ഥ്യത്തിനുതന്നെ പല അതി ഭൗതിക മാനങ്ങളുണ്ട്‌. യാഥാര്‍ത്ഥ്യത്തെ ഇല്ലായ്‌മ ചെയ്യാതെ തന്നെ ‌. അതിനെ വിവിധ വഴികളിലൂടെ അന്വേഷിക്കുക എന്നതാണ്‌ എന്റെ രീതി. ആ വഴികളിലുള്ള അനുഭവങ്ങളാണ്‌ ജീവിതത്തെ വ്യക്തമാക്കിത്തരുന്നത്‌. അല്ലെങ്കില്‍ കാണിച്ചു തരുന്നത്‌. ജീവിതം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ അതിലേക്ക്‌ പല വഴികളുണ്ട്‌. "ആത്മായനങ്ങളുടെ ഖസാക്ക്‌" പല വഴികളുടെ സമുച്ചയമാണ്‌. പക്ഷേ ഇതിനെയെല്ലാം സമന്വയിപ്പിക്കുന്നത്‌ ഈ ലോകമാണ്‌. ലോകവും, ജീവിതവും പരസ്‌പര സം‌വാദത്തിലാണ്‌. ഓരോന്നിലും അതിന്റെ തന്നെ വൈരുദ്ധ്യമുണ്ട്‌. ഓരോന്നും ഓരോ ആത്മീയതയാണ്‌. ഓരോ ആത്മീയതയും അതിന്റെ വിരുദ്ധ ആത്മീയതയുമായി സം‌വാദത്തിലാണ്‌. ഇതാണെന്റെ നവാദ്വൈതത്തിലേക്കുള്ള പ്രവേശിക. "ആത്മായനങ്ങളുടെ ഖസാക്കിലെ " ഭാഷ നവാദ്വൈതമാണ്‌. ഏതിനും അതിന്റെ വൈരുദ്ധ്യവും, സമന്വയവുമുണ്ട്‌. ഭാഷ ഇവിടെ നമ്മുടെ സ്വകാര്യ ലോകത്തിലാണ്‌. അത്‌ ആത്മീയതയാണ്‌. ആശയവിനിമയം എന്ന ഒറ്റമൂലിയല്ല.
ഞാന്‍ പഠിക്കുന്ന കാലത്തെ വിദ്യാര്‍ത്ഥ്യകള്‍ക്കോ, അദ്ധ്യാപര്‍ക്കോ , വിമര്‍ശകര്‍ക്കോ , മാധ്യമ പ്രവര്‍ത്തകര്‍ക്കോ സുപരിചിതമായ ചിന്താരീതിയല്ല ഞാന്‍ അവലം‌ബിച്ചത്‌. ആത്മാവിന്റെ വഴിയായിരുന്നു. വ്യത്യസ്‌തമായ ഒരു സൃഷ്‌ടി നിലവിലിരിക്കുന്ന സാഹിത്യ മൂല്യങ്ങള്‍ക്ക്‌ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത ഒരു മേച്ചില്‍‌പ്പുറം കണ്ടെത്തുന്നുണ്ട്‌. അതിലാണ്‌ അതിന്റെ ജീവന്‍. കൂടുതല്‍ പേരുടേയും ചിന്തകള്‍ക്ക് വശം‌വദനായി നിന്ന്‌, അവരുടെയെല്ലാം മൂല്യബോധത്തിന്റെ ദല്ലാളായി നിന്ന്‌ സ്വന്തം തനിമ നശിപ്പിച്ചുകളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇത്‌ ബോധപൂറ്‌വ്വമല്ല, നൈസര്‍ഗീകമാണ്‌. സര്‍ഗാത്മകമായ അപരിചിതത്വമാണ്‌ ഏറ്റവും പ്രധാനം. പുതിയ മൂല്യങ്ങളെ അന്തര്‍‌വഹിക്കുന്ന ഒരു കൃതി അതിന്റെ പിറവിയില്‍ തന്നെ എല്ലാ സാഹിത്യ ഏമാന്‍‌മാരില്‍ നിന്നും കനത്ത അവഹേളനത്തിനു പാത്രമാകുക തന്നെ ചെയ്യും. അത്‌ അതിന്റെ വിധിയാണ്‌. സാമ്പ്രദായിക തത്വങ്ങളുടെ അപ്പോസ്‌തലന്‍‌മാരുടെ സ്വകാര്യ താമസ സ്ഥലങ്ങളില്‍ പോലും ഈ പുതിയ കൃതി അലോസരമാകുന്നുണ്ട്‌ എന്നതാണ്‌ സത്യം
യാഥാസ്ഥിതികരും ചിന്താപരമായി അനക്കമറ്റുപോയവരുമായ ഒരു പറ്റം വായനക്കാരുടെ കടുത്ത എതിര്‍പ്പു നേരിടേണ്ടി വരുന്നു എന്നത്‌ ഒരു നല്ല കൃതിക്കു ലഭിക്കുന്ന അനേകം അനുകൂലപ്രതികരണങ്ങളിലൊന്നാണ്‌. ആ അര്‍ത്ഥത്തില്‍ "ആത്മായനങ്ങളുടെ പാരായണത്തിലൂടെ
' അതു ജാട നിരൂപണമാണെന്ന്` കണ്ടെത്തിയ യുവാക്കളുടെ നിലപാട്‌ എനിക്ക്‌ അനുകൂലമാണ്‌. കപട ഭാവുകത്വവും, പഴഞ്ചന്‍ ഫോര്‍‌മുലയുമായി കഴിഞ്ഞു കൂടുന്നവര്‍‌ "ആത്മായനങ്ങളുടെ ഖസാക്ക്‌ " മികച്ച കൃതിയാണെന്നു പറയുന്നത്‌ എന്നെ സം‌ബന്ധിച്ചിടത്തോളം ഒരു "ബ്ലാക്ക്‌ സ്പോട്ടാണ്‌. അതുകൊണ്ട്` എനിക്ക്‌ ആ യോഗ്യതാ പത്രം വേണ്ട. എന്നാല്‍ നിലവിലുള്ള സാഹിത്യ സം‌സ്ക്കാരത്തിന്നെതിരെ കേവലം ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ നടത്തിയ ഒറ്റയാള്‍‌ പോരാട്ടം ഇന്നും ചിലരില്‍ അസഹിഷ്ണുത ജനിപ്പിക്കുന്നു. "ആത്മായനങ്ങളുടെ ഖസാക്കിനെതിരേയുള്ള യുദ്ധ സന്നാഹം പല രീതികളില്‍ ഇപ്പോഴും തുടരുന്നു. യഥാര്‍ത്ഥ കൃതി ജീര്‍ണ്ണിക്കുന്ന മൂല്യങ്ങളെയാണ്‌ വെട്ടി പരുക്കേല്‍‌പ്പിക്കുന്നത്‌. എന്റെ കൃതി മൗലികമല്ല എന്ന്‌ കണ്ടെത്തിയതിലൂടെ ഇവര്‍‌ ഏതു സാഹിത്യ പക്ഷപാതത്തിന്റെ വക്താക്കളാണെന്ന്‌ വ്യക്തമായിക്കഴിഞ്ഞു. എന്റെ മൗലികത ഉള്‍ക്കൊള്ളാനുള്ള യാതൊരു പരിശ്രമവും ഇവര്‍‌ക്കില്ല എന്നതാണ്‌ ഇവിടെ ഏറ്റവും വലിയ സത്യം. അതുകൊണ്ട്‌ ഞാനെന്തിനെ എതിര്‍ത്തു എന്ന്‌ തിരിച്ചറിയാതെ എന്റെ മേല്‍ പേപ്പട്ടിയെപ്പോലെ ചാടിവീണവര്‍‌ സ്വന്തം ബുദ്ധിശൂന്യതക്കു സ്മാരകം നിര്‍മ്മിക്കുകയാണ്‌. അതായത്‌ അവര്‍" ഖസാക്കിന്റെ ഇതിഹാസത്തിനും" അതിന്റെ നൂതന സൗന്ദര്യാത്മക അന്വേഷണങ്ങള്‍ക്കും എതിരാണ്‌. ഖസാക്കിലെ നിലീന ലാവണ്യാം‌ശങ്ങള്‍ തേടുന്നവരെ ഇവര്‍ ശത്രുക്കളായി കാണുന്നു. ഖസാക്കിനെ ഇതര നോവലുകളില്‍ നിന്ന്‌ മാറ്റിനിര്‍‌ത്തി സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നവരെ ഇവര്‍‌ ചെളി വാരിയെറിയുന്നു. എന്നാല്‍ ഖസാക്കിനെ മറ്റു പല നോവലുകളെപ്പോലെ തന്നെ പരിഗണിച്ച്‌ ലേഖനങ്ങള്‍ എഴുതുന്നവരെ , സാമാന്യമായി ആ നോവലിനെ പറ്റി പഠിക്കുന്നവരെ, നിലവിലുള്ളവരെ സര്‍‌വ്വകലാശാല നിരൂപണ പ്രഭൃതികളുടെ ചിട്ടകള്‍‌ക്കകത്തുവെച്ച്‌ ഖസാക്കിനെ" ലക്ഷണമൊത്ത '
കൃതിയായി വിലയിരുത്തുന്നവരെ ഇവര്‍‌ താലോലിക്കുന്നു. ഇവിടെയാണ്‌ പ്രശ്‌നം. കലാപരമായ സം‌വേദനമുള്ള കൃതിയിലെ സാരവത്തായ അം‌ശങ്ങളെ മറച്ചു പിടിക്കുക എന്നതാണിത്‌. ഖ്സാക്കിനെ അനേകം മലയാള നോവലുകളിലൊന്നായി മാത്രം കാണുന്നതിലൂടെ അത്‌ എസ്‌റ്റാബ്ലിഷ്‌ ചെയ്‌തെടുത്ത സം‌സ്ക്കാരത്തെ നശിപ്പിക്കാമെന്ന്‌ ഇവര്‍‌ വിചാരിക്കുന്നു. ഖസാക്കിലെ രവിയുടെ സോദ്ദേശ്യതയല്ല നോക്കേണ്ടത്‌. ആ നോവല്‍ എന്ന കലാശില്പ്പത്തെ കാണുക. അത്` വഴിപോക്കരായ , പേരുകളില്ലാത്ത കുറേപ്പേരിലൂടെ ഒരു ഗ്രാമത്തിന്റെ ആന്തരിക ജീവിതം സൗന്ദര്യാത്മകമായ തീവ്ര ഭാവങ്ങളോടെ , ദു:ഖത്തോടെ അവതരിപ്പിക്കുന്നു. ഗ്രാമത്തെ ചിത്രീകരിച്ച്‌ പ്രപഞ്ച സൃഷ്‌ടിയിലെ ദുരൂഹതയും, സൗന്ദര്യവും, അത്‌ വ്യക്തമാക്കിത്തരുന്നു. ഈ മൂല്യങ്ങള്‍ക്കു നിരക്കുന്ന നോവലിലെ ഭാഷ നവീനമാക്കുന്നുണ്ട്‌. ഇതിനെല്ലാം എതിരായിട്ടുള്ളവര്‍‌ ,ആ നോവലിനെ പറ്റി ചിലര്‍‌ എഴുതിയ ലേഖനങ്ങള്‍‌ എഡിറ്റു ചെയ്‌തു സമാഹരിക്കുന്നതില്‍ നല്ല വായനക്കാരുടെ ഭാവുകത്വത്തെ ചതിക്കുന്ന എന്തോ ഉണ്ട്‌. അതിനെതിരെയാണ്‌ ഞാന്‍ വിരല്‍‌ ചൂണ്ടിയത്‌, അതാണ്‌ ഇവര്‍‌ക്കു പിടി കിട്ടാതെ പോയത്‌. ചിന്താപരമായി നവാദ്വൈതത്തെ നേരിടാനാകാതെ ഇവര്‍‌ തെരുവിലെ അധമ സം‌ഘങ്ങളെപ്പോലെ സകല അസഭ്യവാക്കുകളും ചൊരിഞ്ഞു വിജയിക്കാമെന്ന്‌ വിചാരിക്കുകയാണ്‌. നവാദ്വൈതം എന്നത്‌ എന്റെ വിചാര തത്വമാണ. അതെന്താണെന്നറിയാതെ പുലഭ്യം പറയുന്ന ഇവരോ " ഖസാക്ക്‌ പഠന സമാഹാരം നടത്തിയവര്‍‌"? വിചിത്രമായിരിക്കുന്നു. അക്ഷരത്തെ, അറിവിനെ, സാഹിത്യത്തെ ആദരിക്കാന്‍ പഠിക്കുക. സഹിഷ്‌ണുത എനിക്കില്ല എന്നു പറയുന്ന ഇവര്‍‌ തങ്ങളൂടെ ഉന്നതമായ സഹിഷ്‌ണുതാബോധം ഈ പ്രതികരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ എന്ന്` അവകാശപ്പെടുകയും ചെയ്യും. ഇതാണ്‌ കാലത്തിന്റെ അവസ്ഥ. സകല നരച്ചീറുകളും കുറ്റവാളികളും സ്വയമറിയാതെ , ആത്മബോധമില്ലാതെ ഗിരിപ്രഭാഷണം നടത്തുന്ന നാടാണിത്‌ എന്നത്‌ എന്നെ ഉത്‌കണ്ഠപ്പെടുത്തുന്നുണ്ട്‌.

എന്റെ പുസ്‌തകങ്ങള്‍ ഞാന്‍ അച്ചടിച്ചതിനെപ്പറ്റി ,എന്റെ ചിന്തകളുടെ എതിരിടല്‍ സ്വഭാവം കൊണ്ടുതന്നെ നിലവിലുള്ള പ്രസാധകര്‍‌ അത്‌ ആദ്യം അച്ചടിക്കാന്‍ മടിച്ചു. സ്വാഭാവികമല്ലെ അത്‌? അതും കുറ്റമോ? എന്റെ കൈയ്യില്‍ രൂപയുണ്ടായിരുന്നതുകൊണ്ട്‌ എന്റെ പുസ്‌തകങ്ങള്‍ അച്ചടിക്കപ്പെട്ടു എന്നത്‌ സര്‍ഗാത്മകതയുടേ രം‌ഗത്ത്` വിചാരണ ചെയ്യേണ്ട സം‌ഗതിയല്ല. അത്‌ ഉയര്‍‌ത്തുന്ന പ്രശ്‌നങ്ങള്‍‌ ഗൗരവപൂര്‍‌വ്വം നോക്കി കാണുകയാണ്‌ വേണ്ടത്‌.
എന്റെ ഭാഷയേയും, ചിന്തയേയും, വെറുക്കാന്‍ ആര്‍‌ക്കും അവകാശമുണ്ട്‌. എന്നാല്‍ ദുഷിച്ച സാഹിത്യമൂല്യങ്ങളെ എതിര്‍‌ക്കാന്‍ എനിക്കും അവകാശമുണ്ട്‌.
എം.കെ.ഹരികുമാര്‍
home

m k harikumar interview

 m k harikumar interview