Saturday, December 27, 2008

വിശേഷവാക്യങ്ങള്‍ -Aphorisms



എല്ലാറ്റിനും ഇപ്പോള്‍ ക്വിസ്‌ മൂല്യമുണ്ട്‌. ക്വിസ്സാണ്‌ ജീവിതം.

ആവശ്യത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജത്തിന്‌ കാവലിരിക്കുക എന്നതാണ്‌ ആണായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം.

മലയാളത്തിലിപ്പോള്‍ കഥകളൊന്നുമില്ല, സിനിമാകഥകളെയുള്ളു.

കേരളത്തിലെ ഏേറ്റവും വലിയ പ്രഭാഷകനായ സുകുമാര്‍ അഴീക്കോടിന്‍റെ പ്രസംഗം കഴിഞ്ഞ ദിവസം ടി വിയില്‍ കണ്ടു. അത്‌ ആ പ്രസംഗമായിരുന്നില്ല,
പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളാണെന്ന് തോന്നി.

ഒഴുകുമ്പോള്‍ ഒന്നും ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ എന്നും ജലം വേണം.

ജലം ഒഴുക്കി കളയുന്ന ജീവിതത്തിന്‍റെ നിരുപാധികമായ ഒഴുക്കാണ്‌ ജീവിതം.

m k harikumar interview

 m k harikumar interview