Friday, December 5, 2008

ഒന്ന് ചിരിക്കാന്‍

ഒന്ന് ചിരിക്കാനും വിലവേണം.
ചിരി അവിടെയുണ്ടെങ്കില്‍
എന്തിന്‌ അതു പുറത്ത്‌ കാണിക്കണം?
ചിരി ഉണ്ടെന്ന് സങ്കല്‍പ്പിക്കുന്നത്‌ പോലും
ചിരിയാണ്‌.
ചിരിക്ക്‌ എന്തിനാണ്‌ ഒരു പാരിതോഷികം?
ചിരി ഒരിക്കലും മറ്റുള്ളവര്‍ക്ക്‌ വേണ്ടിയല്ലാതെയാകുമ്പോള്‍.
ഒരു ചിരിയും മറ്റാരെയും തേടുന്നില്ല.
അല്ല തേടുന്നു, ഓരോ ചിരിയും മറ്റുള്ളവരുടെ
ചിരിയുടെ അര്‍ത്ഥം തേടുന്ന
ആ കാലം വന്നു കഴിഞ്ഞു.
ഒന്ന് ചിരിക്കാന്‍ പേടിയാണ്‌.
ആ ചിരി ഒരു തെറ്റായ അര്‍ത്ഥത്തെ പുറത്തേക്ക്‌
എടുത്തിടില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും?
ചിരിക്കാന്‍ ശരിക്കും ഭയമാണ്‌.

m k harikumar interview

 m k harikumar interview