ഒരു ചിതല്‍ ചിരിക്കുകയാണ്
ഒരു വൈറസിനും
ചിരിയടക്കാനാവുന്നില്ല.
മനുഷ്യനാകട്ടെ
വൈറസിനെ
നേരിടന്‍.
സകല യുദ്ധ സാമഗ്രികളും
അണിനിരത്തികഴിഞ്ഞു.
ഒരു മഴ വന്നാല്‍
മനുഷ്യന്‍ വീഴും.വീടോ , കൂരയോ
കിട്ടിയില്ലെങ്കില്‍ അവന്‍
പനിപിടിച്ച് ചാവും.
ഉറ്റവര്‍ക്ക് പോലും
ഒരു ഓര്‍മ്മയും അവശേഷിപ്പിക്കാതെ.
ചിതല്‍ വീണ്ടുംചിരിക്കുകയാണ്.
എത് വേനലിലും
അത് ആഹാരം മുടക്കുന്നില്ല.
ഏത് മഴയിലും അത് ആഹാരവുമായി
മണ്ണിനടിയില്‍ മനുഷ്യനെ
കളിയാക്കിക്കൊണ്ട് കഴിയുന്നു.
തവളകള്‍ വേനല്‍ മുഴുവന്‍
സുരക്ഷിതരാണ്.
മണ്ണിനടിയില്‍.
മനുഷ്യനാകട്ടെ ഈ ഡിജിറ്റല്‍
ലോകത്തില്‍ ഒരു അക്കത്തിലും
ഒളിക്കാനാവതെ സ്‌ഥിരം
മറ്റുപലതിന്‍റ്റെയും
പിടിയിലാവുന്നു.മനുഷ്യനെ
ആരും പിടിക്കും.
സ്വന്തം തത്വശാസ്ത്രത്തില്‍
ഭയമില്ലാത്ത ഏത് ജീവിയും.
ലോകത്ത് എറ്റവും നിസ്സാരമായ
അസ്തിത്വത്തിന്‍റ്റെ
വലയിലകപ്പെട്ട ജിവിയാണ്‍` മനുഷ്യന്‍.
bluemango books international student poet award to winnie panicker
see http://www.bluemangobooks.com/