
മനുഷ്യന്‍ തന്നേക്കാള്‍ വലിയതും അഗാധവുമായ അനേകം ലോകങ്ങളെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
ഏെറെക്കാലം നം പിന്തുടര്‍ന്ന വലിയ വിസ്മയങ്ങള്‍ , ഒരു നിമിഷം കരിക്കട്ട പോലെ വെള്ളത്തില്‍ നനഞ്ഞ് കിടക്കുന്നത് കാണേണ്ടിവരും .
സിനിമയിലെ പ്രണയ ഗാന രംഗങ്ങളില്‍ , പ്രണയം പ്രണയിക്കുന്നവരേക്കാള്‍ വലിയ പ്രതിച്ഛായ നേടുകമാത്രമാണ് ചെയ്യുന്നത്.
ഇന്ന് കവിത ഒരു പൊതുജനാഭിപ്രായമായി , സാമ്പ്രദായിക പൊതു ധാരണയായി അധ:പ്പതിച്ചിരിക്കുന്നു.
കവിത ഒരു തനിയാവര്‍ത്തനമാണ്; അനുഷ്‌ഠാനകലയാണ്.
ബോധാബോധങ്ങളില്‍നിന്ന് അശരണരായി താഴേക്ക് വീണുകൊണ്ടിരിക്കുന്ന നിസ്വരായ ചിന്തകളുടെ കരച്ചില്‍ പോലെ വേദനജനകമാണ് മഴ.