Monday, October 27, 2008

കണ്ണുകളുടെ ദേശീയതയില്‍

ഏറ്റവും അദൃശ്യമായ
ഒരു കാഴ്ച ഏതു പൂവിലുമുണ്ട്‌.
ഒരു വസ്ത്രം മാറുന്നപോലെ നമ്മെ
പുതിയതാക്കാന്‍
ആ അദൃശ്യതയ്ക്ക്‌ കഴിയും.
എന്നാല്‍ കണ്ണുകളുടെ ദേശീയതയില്‍
നമ്മള്‍ പൂവിനെ
ഒരു വലിയ ആര്‍ത്ഥിക ലോകത്തിന്‍റെ
സൂചകമാക്കി
കണ്ണും നട്ടിരിക്കുന്നു

കണ്ണുകളുടെ ദേശീയതയില്‍

ഏറ്റവും അദൃശ്യമായ
ഒരു കാഴ്ച ഏതു പൂവിലുമുണ്ട്‌.
ഒരു വസ്ത്രം മാറുന്നപോലെ നമ്മെ
പുതിയതാക്കാന്‍
ആ അദൃശ്യതയ്ക്ക്‌ കഴിയും.
എന്നാല്‍ കണ്ണുകളുടെ ദേശീയതയില്‍
നമ്മള്‍ പൂവിനെ
ഒരു വലിയ ആര്‍ത്ഥിക ലോകത്തിന്‍റെ
സൂചകമാക്കി
കണ്ണും നട്ടിരിക്കുന്നു

മഴവില്ല് പണിമുടക്കി

ഒരു കളറും വേണ്ടെന്ന്
പറഞ്ഞ്‌ മഴവില്ല് പണിമുടക്കി.
എന്തിനാണ്‌ മഴവില്ല് നിറങ്ങളോട്‌
കലഹിക്കുന്നതെന്ന് എനിക്കറിയില്ല.
ചില കുട്ടികളുടെ
ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌
ഉടുപ്പുകളോടായിരുന്നു
അതിന്‌ പ്രിയം .
മഴവില്ല് പണിമുടക്കിയാലും
ഒന്നുമില്ലെന്ന് പറഞ്ഞ്‌ കേരളം
എന്ന ഒരു പക്ഷി നെടുമ്പാശേരിയില്‍ പറന്നിറങ്ങി.
ഇതൊക്കെ നോക്കാന്‍ ആര്‍ക്ക്‌ നേരം?
പതിവു പോലെ പത്രം ഇറങ്ങണമല്ലോ.
തിരക്കിട്ട്‌ ഞങ്ങള്‍ ന്യൂസ്‌ റൂമിലേക്ക്‌ പോയി.

മഴവില്ല് പണിമുടക്കി

ഒരു കളറും വേണ്ടെന്ന്
പറഞ്ഞ്‌ മഴവില്ല് പണിമുടക്കി.
എന്തിനാണ്‌ മഴവില്ല് നിറങ്ങളോട്‌
കലഹിക്കുന്നതെന്ന് എനിക്കറിയില്ല.
ചില കുട്ടികളുടെ
ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌
ഉടുപ്പുകളോടായിരുന്നു
അതിന്‌ പ്രിയം .
മഴവില്ല് പണിമുടക്കിയാലും
ഒന്നുമില്ലെന്ന് പറഞ്ഞ്‌ കേരളം
എന്ന ഒരു പക്ഷി നെടുമ്പാശേരിയില്‍ പറന്നിറങ്ങി.
ഇതൊക്കെ നോക്കാന്‍ ആര്‍ക്ക്‌ നേരം?
പതിവു പോലെ പത്രം ഇറങ്ങണമല്ലോ.
തിരക്കിട്ട്‌ ഞങ്ങള്‍ ന്യൂസ്‌ റൂമിലേക്ക്‌ പോയി.

m k harikumar interview

 m k harikumar interview