ഒരു കളറും വേണ്ടെന്ന്
പറഞ്ഞ് മഴവില്ല് പണിമുടക്കി.
എന്തിനാണ് മഴവില്ല് നിറങ്ങളോട്
കലഹിക്കുന്നതെന്ന് എനിക്കറിയില്ല.
ചില കുട്ടികളുടെ
ബ്ളാക്ക് ആന്‍ഡ് വൈറ്റ്
ഉടുപ്പുകളോടായിരുന്നു
അതിന് പ്രിയം .
മഴവില്ല് പണിമുടക്കിയാലും
ഒന്നുമില്ലെന്ന് പറഞ്ഞ് കേരളം
എന്ന ഒരു പക്ഷി നെടുമ്പാശേരിയില്‍ പറന്നിറങ്ങി.
ഇതൊക്കെ നോക്കാന്‍ ആര്‍ക്ക് നേരം?
പതിവു പോലെ പത്രം ഇറങ്ങണമല്ലോ.
തിരക്കിട്ട് ഞങ്ങള്‍ ന്യൂസ് റൂമിലേക്ക് പോയി.