Skip to main content

Posts

Showing posts from June 5, 2010

ente manifesto -15

എന്റെ മാനിഫെസ്റ്റോ -15

പത്രവും ഉത്തര-ഉത്തരാധുനികതയും
എം. കെ. ഹരികുമാർ

ഉത്തരാധുനികതയ്ക്കു ശേഷമുള്ള കാലത്തും പത്രം ചില നൂതന സൂചനകൾ
പേറുന്നുണ്ട്‌. പത്രം ഉത്തര-ഉത്തരാധുനികമായ ആശയവും അനുഭവവുമായി തുടരുന്നു. പത്രപ്രവർത്തകന്റെ ജോലിയെപ്പറ്റിയല്ല പറയുന്നത്‌. പത്രം വായിക്കുന്നവൻ ഏറ്റെടുക്കുന്ന അദൃശ്യവും ഭാരിച്ചതുമായ അവബോധ സംഘട്ടനങ്ങളെക്കുറിച്ചാണ്‌.

പത്രത്തിൽ, എല്ലാം അറിയിക്കാനുള്ളതാണെന്ന്‌ പറയേണ്ടതില്ലല്ലോ. അറിഞ്ഞാലോ, അതിവിടെ തത്കാലം നിറത്തിക്കൊള്ളൂ എന്നൊരു സന്ദേശം പത്രം തരുന്നുണ്ട്‌. കൂടുതലൊന്നും ചിന്തിക്കാൻ പറ്റില്ല. അധികം ചിന്തിച്ചാൽ പത്രപാരായണം സാധ്യമാകില്ല. പത്രം, ചിന്തിക്കാതിരിക്കാനുള്ള അടവുമാണ്‌. ആദ്യകോളത്തിൽ നേതാവ്‌ മരിച്ച വാർത്തയാണുള്ളതെങ്കിൽ, തൊട്ടടുത്ത കോളത്തിൽ യുവസുന്ദരിക്ക്‌ അവാർഡ്‌ കിട്ടിയ കാര്യമാവും ഉണ്ടാകുക. തൊട്ടടുത്തുതന്നെ ലോറി അപകടത്തിൽ നാലുപേർ മരിച്ചതു കണ്ടെന്നിരിക്കും. ഇതെല്ലാം വായനക്കാരനെ അബോധമായി കൈകാര്യം ചെയ്യുന്ന പ്രത്യേക സംവിധാനത്തിലൂടെയാണ്‌ അവതരിപ്പിക്കുന്നത്‌. കോളങ്ങൾ തമ്മിലുള്ള വിടവ്‌ കാലികം മാത്രമല്ല, സാംസ്കാരികവുമാണ്‌. രണ്ടു കോളങ്ങൾക്കിടയിൽ, രണ്ടു വാർത്തകൾ ചേർന്ന്‌ ഉപേക…