
ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമൊക്കെ വ്യാമോഹങ്ങള്‍ മാത്രമേയുള്ളു.
എഴുത്തുകാരന് ഇന്ന് ഒരു റോളൂം ഇല്ല. അയാള്‍ സൃഷ്ടിച്ചെടുക്കുന്ന അവാര്‍ഡിന്‍റെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയിലാണ് അയാളുടെ ലോകത്തിന്‍റെ അതിരുകളുള്ളത്.
രാഷ്ട്രീയക്കാരുടെ അരാഷ്ട്രീയവാദമാണ് ഇന്നത്തെ വലിയ പ്രതിസന്ധി.
അന്തരിക്ഷത്തില്‍ പലവിധ ആസക്തികളും ആഗ്രഹങ്ങളും ഓടിയലയുന്നുണ്ട്. ഒന്നും തൊട്ട് നോക്കാന്‍ കഴിയില്ല.
സകല പ്രണയങ്ങളും മീനിന്‍റെ ചെതുമ്പല്‍പോലെ കൊഴിഞ്ഞു വീഴും .
രതി ഒരു വികാരമല്ല. ഒരു നാടകമാണ്.