ഞാന്‍ എല്ലായിടത്തും തേടിയത്
എന്റെ പ്രതിഛായ മാത്രം.
ജലം എന്നെ കുറേക്കൂടി നീലയാക്കി.
മണ്ണ്‍എനിക്ക് എന്റെതന്നെ
ഓര്‍മ്മകള്‍ തന്നു
അമ്മ എനിക്ക് എന്റെ മാത്രുത്വത്തെ തന്നു.
കുട്ടികള്‍എനിക്ക് കുട്ടിത്തത്തെയും.
മരിച്ചുപോയ പിതാവ്
എന്റെ ജഡമായ അസ്ത്വിത്വത്തെ
സ്നേഹം കൊണ്ട് നനച്ചു.
പെണ്ണ് എനിക്ക്
എന്റെതന്നെ ലൈംഗികതയും.
പൂവിലും മനസ്സുകളിലും
പെണ്ണിലും ആണിലും
ഞാന്‍എന്നെത്തെന്നെ അന്വേഷിക്കുന്നു.
എന്നാലോ എന്നെ ഇതുവരെ
എനിക്ക് പിടികിട്ടുന്നുമില്ല.