
ഒരു ദിവസം മുഖം കഴുകി
നമ്മുടെ മുമ്പില്‍ വരുന്നു.
ഒട്ടും വേദനിക്കരുതെന്ന്
അതു പറയും.
എല്ലാ നിമിഷങ്ങളും
നിനക്കുള്ളതാണെന്ന സന്ദേശമാണത്.
ഏതോ കാലത്തില്നാം അഴിച്ച് പണിയുന്ന
ജീവിതങ്ങള്‍ ഒരു ചിന്തയാണ്.
ചിലപ്പോള്‍, മറക്കുന്നതോടെ
നാം വേഗം പുതിയതാകുന്നു.
പുതുമ മനസ്സിലാണ്.
ആരോടും ഒന്നും
ബാക്കിവയ്ക്കാതിരിക്കുമ്പോഴാണ് ആ പുതുമ.