
മഴ ഒരു വികാരവുമില്ലാതെ
പെയ്തുകൊണ്ടിരുന്നു.
മഴയുടെ വഴിയില്‍ മനുഷ്യന്റെ
ഒരു അടയാളവുമില്ലായിരുന്നു..
മഴ ഒന്നും ഭാവന ചെയ്തില്ല.
മഴ എല്ലാ കവനങ്ങള്‍ക്കും
എതിരായിട്ടെന്നപോലെ
വെറുതെ പെയ്യുകമാത്രം ചെയ്തു.
മഴയ്ക്ക് മനുഷ്യനെ
കാണാനേ കഴിഞ്ഞില്ല.
എത്ര പെയ്താലും മാറാത്ത ,
എത്ര മിനുക്കിയാലും
മാറ്റം വരാത്ത മഴ
ഒരു തുടര്‍ച്ചയാണ്.