ജീവിതംഎന്താണെന്ന്
ചിന്തിക്കുന്ന ഒരു മണ്ണിരയ്ക്ക്
ഒരഭിപ്രായം പറയാനുള്ള
സ്വാതന്ത്ര്യം കൊടുക്കണം.
ഇതാണോ കവികള്‍ ചെയ്യുന്നത്?
കവികള്‍ക്ക് ഇതെങ്ങനെ പറയാനൊക്കും,
അവരുടെ ജിവിതം തീരാ ദുരിതത്തില്‍കഴിയുമ്പോള്‍?
കവികള്‍ അവര്‍ക്ക് മനസ്സിലാകാത്ത
സൗന്ദര്യത്തില്‍ കഴുത്തറ്റം
മുങ്ങിക്കിടക്കുമ്പോള്‍ എങ്ങനെ മറ്റുള്ളവരുടെ
പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കും?
മണ്ണിരയുടെ സ്വാതത്ര്യത്തെ തെറ്റായി
വ്യാഖ്യാനിക്കുന്നത് കവിതയാണെന്ന്
വിചാരിച്ചിരിക്കുനവരില്‍ ഞാനുമുണ്ട്.
എതായാലും കവികളുടെ
സ്വാതന്ത്ര്യ ബോധം പഴകികഴിഞു.