തവളകളുടെ അസ്തിത്വം
ഒന്ന് വേറെ തന്നെയാണ്.
ഒരു വേനല്‍ വന്നാല്‍ ശരീരം
ചൂട് പിടിച്ച് കഷ്ടപ്പെട്ട്
ഞാന്‍ മരുന്നിനായി ഓടും.
ഭക്ഷണ ക്രമം മാറ്റും.
കൂടുതല്‍ വെള്ളം കുടിക്കും.
എന്നാല്‍ തവളകള്‍ !
അവര്‍ സുരക്ഷിതമായി
മണ്ണിനടിയിലാണ്.
ഏത് വേനലിനും മുമ്പേ അവര്‍ ഒരുങ്ങും
മഴ വന്നാലുടനെ അവര്‍ സുരക്ഷിതരായിരുന്ന
കാര്യം ലോകത്തോട് പറയാനുള്ള ആഘോഷമാണ്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍
അവര്‍ക്ക് കൂടുതല്ധ്യാനിക്കാനുള്ള വേളകളാണ്.
എന്താവും അവര്‍ ധ്യാനിക്കുക.?
ഒരു ടൂറിനെപ്പറ്റി?
പുതിയ ഭാര്യയെ നേടുന്നതിനെപ്പറ്റി?
ഒരു കവിത എഴുതുന്നതിനെപ്പറ്റി?
ഏതായാലും തവളകളുടെയത്ര
വലിപ്പമൊന്നും മനുഷ്യനില്ല,
ഒരു കാര്യത്തിലും.