ഒരു പൂജ്യം ജീവിക്കാന്‍
ശ്രമിക്കുന്നത് നല്ലതാണ്.
എല്ലാ സംഖ്യകളെയും കളിയാക്കികൊണ്ടുള്ള
അതിണ്ടെ കിടപ്പ്
ഒരു സമസ്യയാകുന്നു.
എവിടെയുമെപ്പോഴും ഒരു പൂജ്യം വാളോങ്ങി
നില്‍കുന്നു.
അതിന് എല്ലാ ഗണിതശാസ്ത്രജ്ഞരെയും
താല്പര്യമാണ്.
മറ്റൊന്നുമല്ല,
ഒരു ശാസ്ത്രജ്ഞനും അതിണ്ടെ വില മാറ്റാന്‍
കഴിയില്ലല്ലോ.
അല്ല,പൂജ്യത്തിന് എന്തിനാണ് വില?
ചമഞ്ഞ് കിടക്കാനോ?