Saturday, September 13, 2008
ഓണം - ജീര്‍ണതയുടെ പുറത്തേക്ക് ചാടല്‍
ഓണം എന്നത് സദ്യ മാത്രമായി ചുരുക്കിയിരിക്കുകയാണ്.
തിന്നാനും കുടിക്കാനും ഉല്ലസിക്കാനും മാത്രമാണ് ഓണം എന്നത് ഒരു തെറ്റായ ചിന്തയാണ്.
മഹാബലിയുടെ പേരിലാണെങ്കില്‍ ഇത് ശുദ്ധ അസംബന്ധമാണ്. മഹാബലി തിന്ന് മുടിച്ചവനാണെങ്കില്‍ അദ്ദേഹത്തിന് എങ്ങനെ ഒരു രാജ്യത്തെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തി മനുഷ്യോപകാരപ്രദമാക്കാന്‍ കഴിയും.മഹാബലി ഇന്ന് മാധ്യമങ്ങള്‍ക്ക് പോലും തീറ്റയുടെ പ്രതീകമാണ്.
അതുകൊണ്ടാണല്ലോ സകല വയറന്മാരും ഇന്ന് മാവേലിയായി മാറണമെന്ന് നാം ശഠിക്കുന്നത്. മാവേലിയുടെ ശ്രേഷ്ഠത സേവന തല്‍പരതയിലാണ്. തുല്യതക്ക് വേണ്ടിയുള്ള സമരവും നിഷ്ഠയുമാണ് മാവേലി. മാവേലിയുടെ പേരില്‍ ഇന്ന് പുറത്ത് വരുന്നത് ആര്‍ത്തികളുടെ ബഹുരൂപങ്ങളാണ്. ആര്‍ത്തിക്ക് പരമാവധി ദൈര്‍ഘ്യം കൊടുക്കന്ന ഏര്‍പ്പാടായിതീര്‍ന്നിരിക്കുന്നു ഓണം. ആര്‍ത്തിയില്ലെങ്കിലിന്ന് ഓണമില്ല.
കുടിയുടെ ഉഗ്രപ്രതാപത്തിണ്റ്റെ വര്‍ത്തമാനങ്ങളാണ് നിര്‍ദ്ദയമായ ഓണ അനുഷ്ഠാനമായി പുറത്തുവരുന്നത്. എന്തെല്ലാം നമ്മള് തീക്ഷണമായ ആര്‍ത്തിയുടെ രൂപങ്ങളായി പൊതിഞ്ഞ് വയ്ക്കുന്നുവോ അതെല്ലാം പതിന്മടങ്ങ് വലുതായി ഓണത്തിണ്റ്റെ ആവശ്യങ്ങളായി പുറത്തേക്ക് വരുന്നു.
മറ്റുള്ളവര്‍ക്ക് സ്ഥാനമില്ലാത്ത സ്വാര്ത്ഥന്മാരുടെ ക്രൂരമായ വിനോദമാണ് ഇന്നത്തെ ഓണം
m k harikumar interview
m k harikumar interview
-
ബഷീറിന്റെ ചെറുകഥകൾ 101 പഠനങ്ങൾ. ഒലിവ്/ എഡിറ്റർ :പോൾ മണലിൽ 2010 rs/300/
-
എം.കെ.ഹരികുമാർ "ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ്...