പൌരാണിക കാലത്തെ
ഒരു പ്രണയിനിയെ ഞാന്‍
ഇന്നലെയും കണ്ടു.
അവള്‍ക്ക് എന്നെ ഓര്‍ക്കാനേ കഴിയുന്നില്ല.
അവള്‍ മറന്ന എന്നെ ഞാന്‍
വീണ്ടും വീണ്ടും ഉന്തി തള്ളി പ്രദര്‍ശിപ്പിച്ചെങ്കിലും
ഓര്‍മ്മ കിട്ടിയില്ല.
ഇതു ഓര്‍മ്മകളില്ലാത്ത കാലമാണ്.
മറവി അനുഗ്രഹമാണ്.
ഒന്നും ഓര്‍ത്ത് വയ്ക്കാന്‍ ഒരു വാക്കും
നമ്മോട് ആവശ്യപ്പെടുന്നില്ലല്ലോ.
ആ മറവിയുടെ മഹാ പ്രവാഹത്തില്‍
ലോകം തീര്‍ന്നുപോകുകയാണ്.
ഇല്ല.ലോകം ഉണ്ടാകുകയാണ്.
മറവി നശിപ്പിച്ച മഹാ മരുഭൂമിയില്‍നിന്ന്