ചിതല്‍ വരുന്നത് ചിലപ്പോള്‍
മണ്ണിലൂടെയും മനസ്സിലൂടെയുമാണ്.
മണ്ണില്‍ അവ പാകപ്പെടുത്തുന്ന വ്യവസ്ഥ
അവയ്ക്ക് സമാധാനം നല്‍കുന്നു.
പഴകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക
എന്ന ഒരു ദ്വന്ദം അവയുടെ
കാലത്ത മന്ദമാക്കുന്നു.
ഒരു ധൃതിയുമില്ല എനത് ഒരു സ്വയം പൂര്‍ണമായ
യാത്രതന്നെയാണ്.
എന്നാല്‍ നമ്മെ ചിതല്‍ വന്നു
മൂടുന്നത് ചിന്തിക്കുകയും ചിരിക്കുകയും
സ്നേഹിക്കുകയും ചെയ്യുമ്പോഴാണെന്നത്
ഒരു വിഡ്ഢിച്ചിരിയില്‍പ്പോലും ഒതുങ്ങുന്നില്ല.
മനസ്സില്‍ അവ വന്നാല്‍ പിന്നെ
എല്ലാ മറക്കാന്‍ തോന്നും.
മറക്കുന്നില്ല.
മരിക്കുകയാണ് ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ നിരുപദ്രവകാരികളാണ്.
എങ്കിലും നമുക്ക് അവയെ പ്രേമിക്കാം .
കാരണം ചിതലുകള്‍ക്ക് ഓര്‍മ്മകളെ വേണം.