എല്ലാ മണ്ണിനുംവേണ്ടി കൃഷിചെയ്യണം,
മരിച്ചവരുടെ രുചികള്‍ നോക്കി.
മണ്ണുകള്‍ മൌനം പാലിക്കുക സ്വാഭാവികമാണ്.
എന്നാല്‍ അവയോട് നിരന്തരം
സംവദിക്കുക എന്നത് നമ്മുടെ വിധിയും.
എല്ലാ തരിശും ഫലഭൂയിഷ്ടമായ
കാലം അകലെയല്ല.
ചതുപ്പുകള്‍ ആകാശത്തിന്റേതായാലും
കൃഷിയിറക്കുക.
ഓര്‍മ്മകള്‍ അവിശ്വാസം രേഖപ്പെടുത്തി
മനസ്സിനെ വലയ്ക്കുന്നു.
എല്ലാം വേര്‍തിരിച്ചെടുക്കാനാവാതെ
കുഴയുന്നു.
ഒരു ഇലയില്‍ എല്ലമുണ്ട്.
ജീവിതവും കിനാവും.