
എം. കെ ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്കി'ന്‍റെ ഇരുപത്തഞ്ചാം വര്‍ഷമാണ് 2009. ഈ വര്‍ഷം ഡിസംബറിലാണ് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നത്. ഒരു നോവലിനെക്കുറിച്ച് മാത്രമായി മലയാളത്തില്‍ ഉണ്ടായ ആദ്യ വിമര്‍ശന കൃതി ഇതാണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല് ഡിസംബറില്‍ ഇത് അച്ചടിച്ചു. സ്വന്തം സ്ഥലത്തിന്‍റെ ഒരു ഭാഗം വിറ്റിട്ടാണ് അദ്ദേഹം ഇതിനുള്ള പണം കണ്ടെത്തിയത്.ഫോര്‍ട്ടുകൊച്ചിയില്‍ അന്നു ഉണ്ടായിരുന്ന ,കെ എന്‍ ഷാജിയുടെ'നിയോഗം' പ്രസ്സിലാണ് അത് അച്ചടിച്ചത്. ആ പുസ്‌തകത്തിലെ അവസാനത്ത അദ്‌ധ്യായം ഇവിടെ വായിക്കാം. ആദ്യം ഇതു പ്രസിദ്ധീകരിച്ചത് നാഷണല്‍ ബുക് സ്റ്റാളായിരുന്നു. പിന്നീട് ഡിസി ബുക്സും ഒലിവു ബുക്സും ഇത് പ്രസിദ്ധീകരിച്ചു.




