
അ ഒരു വലിയ മുഖംമൂടി
അണിഞ്ഞു.
അ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന
വാക്കുകളില്‍ മാത്രമാണ് മുഖംമൂടിയുണ്ടായിരുന്നത്.
മറ്റുവാക്കുകള്‍ അവയുടെ തുടക്കത്തിലുള്ള
അക്ഷരങ്ങളോട് അഭ്യര്‍ത്ഥിച്ചത് ഞാന്‍ വ്യക്തമായി കേട്ടു:
ഒരു മറ ആവശ്യമാണ് .
ഒരു അക്ഷരവും തനി രൂപത്തില്‍
നില്‍ക്കാന്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല.