
ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്.
അതിനിടയില്‍ അതിന് നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്, വേദന, പക്ഷി
എന്നൊക്കെ കേട്ടാല്‍ കവികള്‍
വ്യാജ സത്യവാങ്ങ്‌മൂലവുമായി
ചാടിവീഴുമെന്ന് അതിന് ഇതിനോടകം
മനസ്സിലായിട്ടുണ്ട്.
ഒരു പക്ഷിക്ക് തനിക്ക് വേണ്ടിപോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ
ഭീഷണമാണ്.