"ചാടിക്കളിയെടാ കൊച്ചുരാമാ,
കൂടിക്കളിയെടാ അച്ചുരാമാ!
അള്ളിപ്പിടിച്ച് മേല്‍ത്തട്ടില്‍ കയറെടാ,
തലകുത്തി മറിയെടാ, പലമട്ടു ചീറെടാ,
ഇന്ദ്രനും ചന്ദ്രനും ലാത്സലാം നല്‍കെടാ,
ജന്‍മം കളയാതെ ജന്‍മിയായിത്തീരെടാ,
ഒരു തൊട്ടി വെള്ളത്തില്‍ മുങ്ങിക്കുളിയെടാ,
വില്ലീസണിയെടാ, പല്ലക്കില്‍ കേറെടാ,
തുള്ളിക്കളിയെടാ, പല്ലിളിച്ചാടെടാ,
കൊച്ചുരാമാ, ക്ഷണം, അച്ചുരാമാ,!
read more
ചെമ്മനം ചാക്കോയുടെ കവിത എഴുത്ത് ഓണ്‍ലൈനില്‍