Monday, July 26, 2010
വാക്കുകള്‍
എം. കെ. ഹരികുമാർ
ഗാനവീഥിയിലെന്നും
എന്നതിനു പകരം
ഗാനമില്ലാത്ത
വീഥിയില്ലാത്ത പാട്ടുകാരനെന്ന്
എഴുതിനോക്കി.
ഗാനത്തിനു വീഥിയോട്
ഇനി ചേരാന്‍ താല്പര്യമില്ല.
വീഥിയാണെങ്കില്‍ എല്ലാറ്റിനെയും
ഉപേക്ഷിച്ച മട്ടാണ്.
നിത്യ ഹരിതമെന്ന്
എഴുതിയെങ്കിലും വെട്ടി.
നിത്യതയ്ക്ക്
ഒരു ഹരിതമില്ലിപ്പോള്‍.
ഹരിതമാകട്ടെ നിത്യതയിലൊന്നും
വിശ്വസിക്കുന്നുമില്ല.
മുലപ്പാലെന്ന് പ്രയോഗിച്ചതും
തിരുത്തേണ്ടിവന്നു.
മുലയില്‍ പാലില്ലത്രേ .
പാലിന് മുലയും വേണ്ട.
ഈശ്വരാരാധനയും പാളി.
ഈശരന് ഒരുത്തന്റെയും
ആരാധന വേണ്ട.
ആരാധനയ്ക്കാകട്ടെ
ഈശ്വരന് വേണ്ട.
പണമോ പൊങ്ങച്ചമോ മതി.
വാക്കുകളുടെ ഏകാന്തതയാണ്
ഇന്നത്തെ ഏറ്റവും
വലിയ സമസ്യ.
വാക്കുകള്‍ അവയുടെ
സ്വയം പര്യാപ്തത തേടുന്നു.
ഒന്ന് ഒന്നിനോട് ചേരാതെ.
-
ബഷീറിന്റെ ചെറുകഥകൾ 101 പഠനങ്ങൾ. ഒലിവ്/ എഡിറ്റർ :പോൾ മണലിൽ 2010 rs/300/
-
എം.കെ.ഹരികുമാർ "ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ്...