എല്ലാ വാക്കുകളും
ഇന്ന് കൊള്ളക്കാരേപ്പോലെയാണ്.
ഏത് നിമിഷമാണ് ചാടിവീണ്
നമ്മെ പ്രഹരിക്കുകയെന്ന് അറിയില്ല.
ചിലപ്പോള്‍ വാക്കുകള്‍ നമ്മെത്തന്നെ ചതിക്കും.
അവ നമ്മിലുണ്ടാക്കുന്ന വിശ്വാസം
എത് നിമിഷവും ദൂരെ വലിച്ചെറിയാവുന്ന
വിധമായിരിക്കും അവ സംവിധാനം ചെയ്തിരിക്കുക.
നമുക്ക് വാകുകളേയുള്ളു.
വാക്കുകള്‍ നമ്മെ ഉള്ളില്‍ വഹിക്കുന്നില്ല.
പുറമേ നിന്ന് നമ്മുടെ
വിശ്വാസം നേടിയെടുക്കുക മാത്രം ചെയ്യുന്നു.
നമ്മള് എപ്പോള്‍ അവയുടെ
പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുന്നുവോ
അപ്പോള്‍ത്തന്നെ
അത് നമ്മെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ്
ആശ്വസിക്കും.
എന്തൊരു നല്ല വാക്കുകള്‍. !