Sunday, December 28, 2008

വിശേഷവാക്യങ്ങള്‍ -Aphorisms


ജീവിതം ഒരേ സമയം പഴയതും പുതിയതുമാണ്‌.

സ്വന്തമായി ഒരു മരണമുണ്ടെന്നത്‌ ഏതൊരുവനും അഹങ്കരിക്കാന്‍ പറ്റിയ
വിഷയമാണ്‌.

സസ്യം അപരിമേയതയാണ്‌.

ഓരോ വസ്തുവിലേക്കുമുള്ള നോട്ടം എഴുത്തുകാരന്‌ ഭാഷ നഷ്ടപ്പെടുത്തുന്നു.

ഓരോ നിമിഷവും മനസ്സിനെ ശ്രദ്ധിച്ചില്ലെങ്കില്‍ അഴുക്കു പിടിച്ച്‌ കൈവിട്ടുപോകും.

അറിവുകള്‍ ഉരഗത്തിന്‍റെ പുറം തോടുപോലെയാണ്‌; ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ളതാണ്‌.


m k harikumar interview

 m k harikumar interview