
ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.
ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.
പുതിയ കാലത്ത് കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.
മനുഷ്യ വ്യക്തി ഇല്ലാതായി.
അനുഭവങ്ങളുടെ സമാനതയാണ് ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത് സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.
എല്ലാം മരിക്കുന്ന ഈ കാലത്ത് സ്വയം പരിഹസിക്കുന്നതിലൂടെയേ ഒരു ബ്രേക്ക് സാധ്യമാകൂ.
ആകാശം വെറുമൊരു തോന്നലല്ല ;
അതിലും ഒരാള്‍ക്ക് പല വിതാനങ്ങളില്‍ ജീവിക്കാന്‍ കഴിയും. അതൊരു മൈത്രിയുടെ സങ്കല്‍പ്പമാണ്.
കാറ്റ് കൊണ്ടുവരുന്നത് സാരമായ അറിവുകളാണ്.