
ഓരോ അനുഭവത്തിന്‍റെയും കോശത്തിലേക്ക് നോക്കി , അതില്‍ ജീവിക്കുക എന്നതാണ് എഴുത്തുകാരന്‍റെ വെല്ലുവിളി.
നമ്മുടെ യുക്തിയും വികാരവും അപൂര്‍വ്വമായ അറിവും എല്ലാം ഓരോ യാത്രയുടെ ഫലമാണ്. ആ യാത്രയാകട്ടെ സൌരയൂഥത്തെപ്പോലും തോല്‍പ്പിക്കുന്നതാണ്.
എല്ലാ വാക്കുകളുടെയും അര്‍ത്ഥം ഒന്നാണ്.
പ്രണയം ഒരു സൂക്ഷ്മ വിനിമയമല്ലാതായി. അത് ചില സാധനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോഴുള്ള അമിത ശ്രദ്ധപോലെ സ്ഥൂലമാണ്.
ജീവിതം മറവിക്ക് മേലുള്ള മറ്റൊരു മറവിയാണ്.
തേള്‍ വാലുമടക്കി കുത്തുന്നതിന് മുമ്പുള്ള ഹിംസാത്മകമായ സല്ലാപമാണ് പ്രണയം.
.